മഴ: കണ്ണൂർ - മസ്കറ്റ് വിമാനം വഴിതിരിച്ചുവിട്ടു
Tuesday, May 20, 2025 12:58 PM IST
മട്ടന്നൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം ബംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. തിങ്കളാഴ്ച വൈകുന്നേരം 5.10ന് മസ്കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വഴിതിരിച്ചുവിട്ടത്.
കനത്ത മഴയെത്തുടർന്ന് റൺവേയിൽ ലാൻഡിംഗ് സാധ്യമാകാതെ വന്നതോടെയാണ് തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായതോടെ രാത്രി 10 ഓടെയാണ് തിരികെ കണ്ണൂരിലെത്തിയത്.
വൈകുന്നേരം 5.40ന് പുറപ്പെടേണ്ട കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴ മൂലം പുറപ്പെടാൻ വൈകി. 6.28നാണ് വിമാനം പുറപ്പെട്ടത്.