കൊല്ലം രൂപത ബിഷപിന് സ്വീകരണം നൽകി
Friday, May 23, 2025 1:18 PM IST
മനാമ: ബഹറനിൽ എത്തിയ കൊല്ലം കത്തോലിക്കാ രൂപതയുടെ ആദരണീയനായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരിക്ക് കൊല്ലം പ്രവാസി അസോസിയേഷനും കേരള കാത്തലിക് അസോസിയേഷനും ചേർന്ന് പൗരസ്വീകരണം നൽകി.
കെസിഎ ഹാളിൽ നടന്ന ചടങ്ങിൽ കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, കെപിഎ വൈസ് പ്രസിഡന്റ് കൊയ്വിള മുഹമ്മദ് കുഞ്ഞ് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയ്ക്ക് കെപിഎയുടെ ഉപഹാരം നൽകി ആദരിച്ചു.
കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്ടി, കെപിഎ രക്ഷാധികാരിയും ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനുമായ പ്രിൻസ് നടരാജൻ, കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, കെസിഎ സ്പോൺസർഷിപ്പ് ചെയർമാൻ എബ്രഹാം ജോൺ, കെസിഎ കോർ കമ്മിറ്റി ചെയർമാൻ അരുൾ ദാസ് തോമസ്, കെപിഎ സെക്രട്ടറി അനിൽകുമാർ, കെപിഎ സെക്രട്ടറി രജീഷ് പട്ടാഴി എന്നിവർ ആശംസകൾ അറിയിച്ചു.




കെപിഎ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ കെപിഎയുടെ വിളക്കുമരം സുവനീറും ആപ്പിൾ തങ്കശേരി താൻ വരച്ച പിതാവിന്റെ ചിത്രവും ബിഷപ്പിനു കൈമാറി.
കെപിഎ രക്ഷാധികാരികളായ ബിനോജ് മാത്യു, ചന്ദ്ര ബോസ്, കെപിഎ സെൻട്രൽ കമ്മിറ്റി , ജില്ലാ കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങൾ, കെപിഎ കുടുംബാംഗങ്ങൾ, കെസിഎ കുടുംബാംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.
സൃഷ്ടി കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.