കിഷോർ കുമാറിന് യാത്രയയപ്പു നൽകി
Thursday, May 22, 2025 7:02 AM IST
മനാമ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ സ്ഥാപക സെക്രട്ടറി കിഷോർ കുമാറിന് കെപിഎ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു.
ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, സാമൂഹ്യ പ്രവർത്തകനായ സെയ്ദ് ഹനീഫ, കെപിഎ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി രജീഷ് പട്ടാഴി, കെപിഎ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, കെപിഎ സ്ഥാപക ട്രഷറർ രാജ് ഉണ്ണി കൃഷ്ണൻ, കെപിഎ മുൻ അസിസ്റ്റന്റ് ട്രഷറർ ബിനു കുണ്ടറ എന്നിവർ ആശംസകൾ അറിയിച്ചു .
കെപിഎ ട്രഷറർ മനോജ് ജമാലിന്റെ ചടങ്ങിന് നന്ദി അറിയിച്ചു. കലവറ റസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ കെ പി എ സെൻട്രൽ കമ്മിറ്റി, ജില്ലാ കമ്മിറ്റി, പ്രവാസി ശ്രീ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.