ഖത്തറിലേക്കു കടത്താൻ ശ്രമിച്ച ഫാൽക്കൺ പക്ഷികളെ പിടികൂടി
Thursday, May 22, 2025 12:43 PM IST
ദോഹ: നിയമപരമായ ചട്ടങ്ങൾ പാലിക്കാതെ അനധികൃതമായി ഖത്തറിലേക്കു കടത്താൻ ശ്രമിച്ച അഞ്ച് ഫാൽക്കൺ പക്ഷികളെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി.
വന്യജീവികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് പക്ഷികളെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതെന്നു ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടേയും അവയുടെ ഉൽപ്പന്നങ്ങളുടെയും വ്യാപാരം നിയന്ത്രിക്കുന്ന 2006 ലെ നിയമം നമ്പർ (5) പ്രകാരമാണു നടപടി.