നവയുഗം ദല്ല മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
Monday, May 19, 2025 3:14 PM IST
ദമാം: നവയുഗം സാംസ്കാരികവേദി ദല്ല മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ദല്ല മേഖല സമ്മേളനം തെരെഞ്ഞെടുത്ത ഇരുപത്തിനാലംഗ മേഖല കമ്മിറ്റി, നന്ദകുമാറിന്റെ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്ന് പുതിയ മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു.
വിനീഷ് കുന്നംകുളം (രക്ഷാധികാരി), നന്ദകുമാർ (പ്രസിഡന്റ്), നിസാം കൊല്ലം (സെക്രട്ടറി), ഷറഫുദ്ദീൻ (ഖജാൻജി), രാജൻ കായംകുളം, റഷീദ് പുനലൂർ (വൈസ് പ്രസിഡന്റുമാർ), വർഗീസ് ചിറ്റാട്ടുകര, ഹുസെെൻ നിലമേൽ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് പുതിയ മേഖല ഭാരവാഹികൾ.