കുവൈറ്റ് മലയാളി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Monday, May 19, 2025 12:57 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ മലയാളി അസോസിയേഷനായ കുവൈറ്റ് മലയാളിഫോറവും കുവൈറ്റ് മലയാളി വാട്സപ്പ് ഗ്രൂപ്പും സംയുക്തമായി "രക്തദാന ക്യാമ്പ് 2025' സംഘടിപ്പിച്ചു.
അദാൻ ബ്ലഡ് ബാങ്കിൽ വച്ച് വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ചകഴിഞ്ഞു ഒന്ന് വരെ നീണ്ട രക്തദാന ക്യാമ്പ് കുവൈറ്റ് മലയാളി ഫോറം പ്രസിഡന്റ് മുഹമ്മദ് റോഷൻ ഉദ്ഘാടനം ചെയ്തു.
ഫോറം സെക്രട്ടറി ആന്റോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാരോണ്‍ തോമസ് എടാട്ട് സ്വാഗതവും ജോസി വടക്കേടം കൃതജ്ഞതയും അർപ്പിച്ചു.
120ൽ പരം ആളുകൾ പങ്കെടുത്ത രക്തദാന ക്യാമ്പിന് ഹരി കുമാർ, സിജേഷ്, ഹംസ, ഉണ്ണി വിജയന്, ആബിദ്, ബിജു, അൻസൽ, സുധീർ, ഷറഫ്, സിബി, റോബിൻ, സുജീഷ്, ബിജോ, സിജേഷ്, അജിത്, സവാദ്, ഡാർവിൻ, അമീർ
തുടങ്ങിയവർ നേതൃത്വം നൽകി.