വാക്കീഗന്‍ സെന്‍റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ വലിയ പെരുന്നാളിന് കൊടിയേറി
Tuesday, August 13, 2019 8:42 PM IST
ഷിക്കാഗോ: പരിശുദ്ധ കന്യാമറിയത്തിന്‍റെ നാമത്തിലുള്ള വാക്കീഗന്‍ സെന്‍റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ വലിയ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഓഗസ്റ്റ് 11-ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഫാ. തോമസ് മേപ്പുറത്ത് കൊടിയേറ്റും കർമം നിർവഹിച്ചു.

ഓഗസ്റ്റ് 17,18 (ശനി, ഞായർ) തീയതികളിലാണ് തിരുനാളാഘോഷം. 17-നു വൈകിട്ട് 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്നു തിരുവചനഘോഷവും റാസയും സംഗീതവിരുന്നും സ്‌നേഹവിരുന്നും നടക്കും.

18-ന് രാവിലെ 9.30-ന് പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും റാസ ആശീര്‍വാദം, ഉച്ചഭക്ഷണം, കല്ലും തൂവാല എന്നിവയും കൊടിയിറക്ക് ശുശ്രൂഷയും നടക്കും.

ഇതൊരു അറിയിപ്പായി കരുതി എല്ലാവരും പെരുന്നാളാഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് ഷാജി - സില്‍വിയ കിഴക്കേമുണ്ടല്‍ക്കലും കുടുംബവുമാണ്.

വിവരങ്ങള്‍ക്ക്: ഫാ. തോമസ് മേപ്പുറത്ത് 630 873 0998, ലെജി പട്ടരുമഠത്തില്‍ (സെക്രട്ടറി) 630 709 9075, ബിജോയി മാലത്തുശേരില്‍ (ട്രസ്റ്റി ) 630 439 5855.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം