ലോസ് ആഞ്ചലസിൽ മിഷൻ ലീഗ് പ്രവർത്തനോദ്ഘാടനം നടത്തി
Saturday, October 12, 2019 12:17 AM IST
ലോസ് ആഞ്ചലസ്: സെന്‍റ് പയസ് ടെന്‍റ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗിന്‍റെ 2019-20 പ്രവർത്തന വർഷ ഉദ്ഘാടനം നടത്തി. യൂണിറ്റ് ഡയറക്ടർ ഫാ. സിജു മുടക്കോടിൽ മിഷൻ ലീഗ് പതാക ഉയർത്തി.

തുടർന്നു നടന്ന സമ്മേളനത്തിൽ മിഷൻ ലീഗ് വൈസ് പ്രസിഡന്‍റ് ജെറിൻ വിരിയപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെസ്ന വെട്ടുപാറപ്പുറം റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ ഫാ. സിജു മുടക്കോടിൽ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. മിഷൻ ലീഗ് ഓർഗനൈസർമാരായ അനിത വില്ലൂത്തറ, സിജോയ് പറപ്പള്ളി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അംഗത്വ നവീകരണവും വെഞ്ചരിച്ച മിഷൻ ലീഗ് ബാഡ്ജുകൾ അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.