ഐ.എന്‍.ഒ.സി കേരള വിപുലമായ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു
Monday, January 20, 2020 2:55 PM IST
ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി കേരള വിപുലമായി റിപ്പബ്ലിക് ദിനാഘോഷം വിവിധ ചാപ്റ്ററുകള്‍ സംഘടിപ്പിക്കുന്നു. ഐ.എന്‍.ഒ.സി കേരള നാഷണല്‍ കമ്മിറ്റി യോഗത്തില്‍ പൗരത്വ ഭേദഗതി നിയമങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടന തകിടം മറിച്ചു. കേരളത്തിലും കേന്ദ്രത്തിലും നടത്തുന്ന ശക്തമായ പ്രതിക്ഷേധ പരിപാടികള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.

പ്രസിഡന്റ് ജോബി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ് ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ട്രഷറര്‍ സജി ഏബ്രഹാം, സെക്രട്ടറി ഡോ. അനുപം രാധാകൃഷ്ണന്‍, ജോ. ട്രഷറര്‍ വാവച്ചന്‍ മത്തായി, ചാപ്റ്റര്‍ പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, സെക്രട്ടറി അനുപം രാധാകൃഷ്ണന്‍, ട്രഷറര്‍ സജി ഏബ്രഹാം, ജോ. ട്രഷറര്‍ മാമ്മച്ചന്‍ മത്തായി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട്ട് രാധാകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ അറ്റോര്‍ണി ജോസ് കുന്നേല്‍, ഡോ. വര്‍ഗീസ് ഏബ്രഹാം, ജോര്‍ജ് കോരത് (എന്‍.സി), സണ്ണി തളിയത്ത്, ഡോ. ഈപ്പന്‍ ഡാനിയേല്‍, അലക്‌സ് തോമസ്, മറിയാമ്മ പിള്ള, സാജന്‍ കുര്യന്‍ എന്നീ നാഷണല്‍ കമ്മിറ്റി അംഗങ്ങളും ചാപ്റ്റര്‍ പ്രസിഡന്റുമാരായ ജോയി ഇട്ടന്‍ (ന്യൂയോര്‍ക്ക്), സന്തോഷ് ഏബ്രഹാം (പെന്‍സില്‍വേനിയ), അസീസ്സി ഫ്രാന്‍സീസ് (ഫ്‌ളോറിഡ), ജോസഫ് ഏബ്രഹാം (ടെക്‌സസ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (ഇല്ലിനോയ്‌സ്), ജോണ്‍സണ്‍ ചീക്കംപാറ (കലിഫോര്‍ണിയ), ഡോ. മാത്യു വര്‍ഗീസ് (മിഷിഗണ്‍), ഡോ. എം.വി. ജോര്‍ജ് (ജോര്‍ജിയ), റീജണല്‍ വൈസ് പ്രസിഡന്റുമാരായ ചാക്കോ കോയിക്കലേത്ത്, ബോബന്‍ കൊടുവത്ത് (ടെക്‌സസ്), ലൂയി ചിക്കാഗോ (ഇല്ലിനോയ്‌സ്) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ജനുവരി 24നു ഡിട്രോയിറ്റ്, ജനുവരി 25നു ഷിക്കാഗോ, ജനുവരി 26നു ഫിലഡല്‍ഫിയ, ജനുവരി 31നു ഫ്‌ളോറിഡ, ഫെബ്രുവരി 1നു ന്യൂയോര്‍ക്ക് എന്നീ തീയതികളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

സ്റ്റേറ്റ് സെനറ്റര്‍മാര്‍, സ്റ്റേറ്റ് റെപ്രസന്റേറ്റീവുമാര്‍ എന്നിവരും കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളും ആഘോഷങ്ങളില്‍ പങ്കുചേരും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം