ഭാ​വു​ക്ക് വ​ർ​ഗീ​സ് ന്യൂ​യോ​ർ​ക്കി​ൽ നി​ര്യാ​ത​നാ​യി
Sunday, March 29, 2020 12:46 AM IST
ന്യു​യോ​ർ​ക്ക്: സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രൂ​ന്ന ഭാ​വു​ക്ക് വ​ർ​ഗീ​സ് (വി.​എ. ഭാ​വു​ക്ക്60) ന്യു​യോ​ർ​ക്കി​ലെ ഫ്ളോ​റ​ൽ പാ​ർ​ക്കി​ൽ നി​ര്യാ​ത​നാ​യി. ഹി​റ്റാ​ച്ചി​യി​ൽ സീ​നി​യ​ർ എ​ഞ്ചി​നി​യ​റാ​യി​രു​ന്നു. കു​റ​ച്ചു നാ​ളാ​യി ഇ​ദ്ദേ​ഹം കാ​ൻ​സ​ർ രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഒ​ട്ടേ​റെ പേ​രു​ടെ ജീ​വി​ത​ത്തെ സ്വാ​ധീ​നി​ക്കു​ക​യും തു​ണ​യാ​വു​ക​യും ചെ​യ്ത ഭാ​വു​ക്ക് ക്വീ​ൻ​സ്ലോം​ഗ് ഐ​ല​ൻ​ഡ് ഭാ​ഗ​ത്ത് സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യം സ്ഥാ​പി​ക്കു​ന്ന​തി​നും പ​ള്ളി വാ​ങ്ങു​ന്ന​തി​നും​മു​ൻ കൈ ​എ​ടു​ത്തു. ലോം​ഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് കാ​ത്ത​ലി​ക്ക് ച​ർ​ച്ച് അം​ഗ​മാ​യി​രു​ന്നു.

ഇ​ല​ക്ട്രോ​ണി​ക്സ് എ​ഞ്ചി​നി​യ​റാ​യ ഭാ​വു​ക്ക് അ​ൽ​പ​കാ​ലം ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്ത ശേ​ഷം 1986ൽ ​മ​ല​യാ​ള മ​നോ​ര​മ​യി​ൽ മെ​യി​ന്‍റ​ന​ൻ​സ് എ​ഞ്ചി​നീ​യ​റാ​യി. 1992ൽ ​അ​മേ​രി​ക്ക​യി​ലേ​ക്കു ചേ​ക്കേ​റി.

ച​ങ്ങ​നാ​ശേ​രി ക​ത്തീ​ഡ്ര​ൽ പ​ള്ളി​ക്കു സ​മീ​പം പാ​റ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ റോ​സ​മ്മ ആ​ല​പ്പു​ഴ ത​ത്ത​ന്പ​ള്ളി പ​റ​ന്പി​ൽ പ​റ​ന്പി​ൽ കു​ടും​ബാം​ഗം. ഇ​പ്പോ​ൾ ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് ഹൗ​സിം​ഗ് അ​തോ​റി​ട്ടി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ.

മ​ക്ക​ൾ: ആ​ൽ വി​ൻ (ജെ.​പി. മോ​ഗ​നി​ൽ​ഫൈ​നാ​ൻ​ഷ്യ​ൽ അ​ന​ലി​സ്റ്റ്), ആ​ഷ്ലി (സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സൈ​ക്കോ​ള​ജി ഡോ​ക്ട​റ​ൽ ഗ​വേ​ഷ​ക), അ​ലി​സ (ക്ലാ​ർ​ക്ക്സ് ക​ണ്‍​സ്ട്ര​ക്ഷ​നി​ൽ എ​ഞ്ചി​നി​യ​ർ)

സ​ഹോ​ദ​ര​ൻ: ഡോ. ​അ​മ​ൽ ആ​ന്‍റ​ണി എ​റ​ണാ​കു​ളം ലി​സി ഹോ​സ്പി​റ്റ​ലി​ൽ റേ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി. നാ​ലു സ​ഹോ​ദ​രി​മാ​രു​മു​ണ്ട്.

കൊ​റോ​ണ കാ​ര​ണം 10 പേ​രി​ൽ കൂ​ടു​ത​ൽ ഒ​ത്തു ചേ​രാ​ൻ പാ​ടി​ല്ലാ​ത്ത​തി​നാ​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഉ​റ്റ ബ​ന്ധു​ക്ക​ൾ​ക്കാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. യ​വ്ൗ​സ​ബ്മൃ​ഴ​ല​ലെ​ബ2020ാ​മൃ29.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം