കെ​സി​സി​എ​ൻ​സി ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യും വെ​ബ്സൈ​റ്റും തു​റ​ന്നു
Thursday, June 4, 2020 9:16 PM IST
സാ​ൻ ഹോ​സെ : കോ​വി​ഡ്-19 എ​ന്ന മ​ഹാ​മാ​രി മൂ​ലം ലോ​കം മു​ഴു​വ​ൻ പ്ര​തി​സ​ന്ധി​യി​ൽ ആ​യി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സ്കൂ​ൾ, കോ​ളേ​ജ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു, പ​ള്ളി​യും. ഞ​ങ്ങ​ളു​ടെ കെ​സി​സി​എ​ൻ​സി ലൈ​ബ്ര​റി​യും താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. എ​ന്നാ​ൽ എ​ല്ലാം ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ളോ​ടെ വീ​ണ്ടും തു​റ​ക്കു​ന്നു. ന​മ്മ​ളു​ടെ മി​ക്ക ന്യൂ​സ് പേ​പ്പ​റു​ക​ളും ഇ-​പേ​പ്പ​റാ​യി ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്, അ​തി​നാ​ൽ ന​മ്മ​ളു​ടെ ക​മ്മ്യൂ​ണി​റ്റി​ക്കാ​യി ഒ​രു ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​യാ​യി ആ​ദ്യം ആ​രം​ഭി​ക്കാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു.

ഈ ​ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്തു കെ​സി​സി​എ​ൻ​സി​ക്കാ​യി ഒ​രു വെ​ബ്സൈ​റ്റ് നി​ർ​മ്മാ​ണം, ക​മ്മ്യൂ​ണി​റ്റി​ക്കാ​യി ഒ​രു ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി, കെ​സി​സി​എ​ൻ​സി പ​സി​ഡ​ന്‍റ് വി​വി​ൻ ഓ​ണ​ശേ​രി​ൽ അ​തി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ചു.
കെ​സി​സി​ൻ​സി ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി www.kccnc.us മാ​ർ​ച്ച് 30 നു ​ക​മ്മ്യൂ​ണി​റ്റി​കാ​യി തു​റ​ന്നു​കൊ​ടു​ത്തു. കെ​സി​സി​എ​ൻ​സി ഹി​സ്റ്റ​റി, ഇ​വെ​ന്‍റ്സ്, കോ​സ്റ്റി​ട്യൂ​ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട് വെ​ബ്സൈ​റ്റി​ന്‍റെ നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.

2016 ൽ സാ​ൻ​ജോ​സ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ക്കു വേ​ണ്ടി www.sanjoseknanayachurch.com എ​ന്ന വെ​ബ്സൈ​റ്റ് വി​വി​ൻ ഓ​ണ​ശേ​രി​യാ​ണ് നി​ർ​മ്മി​ച്ച​ത്, ഈ ​കോ​വി​ഡ് കാ​ല​ക​ട്ട​ത്തി​ൽ കെ​സി​സി​എ​ൻ​സി സ്പി​രി​ച്യു​ൽ ഡ​യ​റ​ക്ട​ർ സ​ജി പി​ണ​റ്ക​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 33 ദി​വ​സം തി​രു​സ​ന്നി​ധി​യി​ൽ ആ​രാ​ധ​ന, 33 ദി​വ​സ​ത്തെ വി​മ​ല​ഹൃ​ദ​യ പ്ര​തി​ഷ്ഠ, പ​ന്ത​ക്കു​സ്ത ഒ​രു​ക്കം, ഒ​രു മാ​സ​ത്തെ മെ​യ്മാ​സ വ​ണ​ക്കം, എ​ല്ലാ​ദി​വ​സ​ത്തേ​യും വി. ​കു​ർ​ബാ​ന ലൈ​വ് സ്ട്രീ​മിം​ഗ് ആ​യി​ട്ട് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​രു​ന്ന് പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കു​ചേ​ർ​ന്ന​വ​ർ​ക്കു വെ​ബ്സൈ​റ്റി​ലൂ​ടെ കാ​ണു​വാ​ൻ സാ​ധി​ച്ചു.