ഡോ.ജോണ്‍ രാജ് മാത്യു ന്യൂജഴ്സിയില്‍ നിര്യാതനായി
Tuesday, August 4, 2020 11:51 AM IST
ഈസ്റ്റ് ഓറഞ്ച്: ഡോ. ജോണ്‍ രാജ് മാത്യു (74) നിര്യതനായി. ഈസ്റ്റ് ഓറഞ്ച് , ന്യൂജേഴ്സി, വിഎ ഹോസ്പിറ്റലില്‍ ചീഫ് ഓഫ് ന്യൂക്ലീയര്‍ മെഡിസിന്‍ ആയി പ്രവര്‍ത്തിച്ചശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.

അമ്പതുകളില്‍ കേരള സംസ്ഥാന രുപീകരണത്തിലും മറ്റും നിര്‍ണായക പങ്കുവഹിച്ച ഉന്നത ഉദ്യോഗസ്ഥനായിരുന്ന പി.എം.മാത്യു ഐഎഎസി.ന്റെ പുത്രനാണു ഡോ. ജോണ്‍ രാജ് മാത്യു. മോഡല്‍ സ്‌കൂള്‍ വിദ്യാഭ്യസത്തിനുശേഷം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നു ബിരുദം നേടി. തുടര്‍ന്ന് വാഷിംഗ്ടണ്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ റെസിഡന്‍സി പൂര്‍ത്തിയാക്കി.

ഭാര്യ: രാജുള്‍, സഹോദരങ്ങള്‍: രമണി മാത്യു, പരേതരായ രവി എം. മാത്യു, ജേക്കബ് ബി.മാത്യു.
കൂടുതല്‍ വിവരങ്ങള്‍ക്കു; ജോണ്‍ മാത്യു (ഹ്യൂസ്റ്റണ്‍, ടെക്‌സാസ്). കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 281 815 5899.

റിപ്പോര്‍ട്ട്: എ.സി.ജോര്‍ജ്