ഹൂസ്റ്റണിൽ ജോസഫ് മാർത്തോമ അനുസ്മരണ സമ്മേളനം ഒക്ടോബർ 20 ന്
Tuesday, October 20, 2020 6:23 PM IST
ഹൂസ്റ്റൺ: കാലം ചെയ്ത മലങ്കര മാർത്തോമ സഭയുടെ ഇരുപത്തിയൊന്നാം മെത്രാപ്പോലീത്താ ഡോ.ജോസഫ് മാർത്തോമായുടെ ധന്യ ജീവിതത്തെ സ്മരിക്കുന്നതിന് ഹൂസ്റ്റണിലെ മൂന്ന് മാർത്തോമാ ഇടവകകളുടെ സംയുക്ത നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും മെമ്മോറിയൽ സർവീസും നടത്തപ്പെടുന്നു.

ഒക്ടോബർ 20 ന് (ചൊവ്വ) രാത്രി 7.‌30 നു ഇമ്മാനുവേൽ മാർത്തോമ ദേവാലയത്തിലാണ് അനുസ്മരണ സമ്മേളനവും മെമ്മോറിയൽ സർവീസും.

ഹൂസ്റ്റണിലെ മാർത്തോമ ഇടവകകളായ ട്രിനിറ്റി, ഇമ്മാനുവേൽ, സെന്‍റ് തോമസ് എന്നീ ഇടവകകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ വെരി റവ. ഡോ. ചെറിയാൻ തോമസ്, റവ..ജോർജ് വർഗീസ്, റവ. ഉമ്മൻ ശാമുവേൽ, റവ. എബ്രഹാം വർഗീസ്, റവ. ജേക്കബ് പി.തോമസ്, റവ.സജി ആൽബി, റവ. റോഷൻ വി മാത്യൂസ് തുടങ്ങിയവർ നേതൃത്വം നൽകും. ദേവാലയത്തിൽ നടത്തപ്പെടുന്ന ചടങ്ങുകളിൽ ഈ മൂന്ന് ഇടവകകളിലെ പ്രതിനിധികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പങ്കെടുക്കും.

ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം https://youtu.be/Bye7ZX1hK_M ൽ ഉണ്ടായിരി ക്കുന്നതാണ്.

റിപ്പോർട്ട് : ജീമോൻ റാന്നി