പുത്തൂര്‍ ചാക്കോ ജെയിംസ് കാല്‍ഗറിയില്‍ നിര്യാതനായി
Wednesday, December 2, 2020 2:08 PM IST
കാല്‍ഗറി (കാനഡ): തൃശൂര്‍ ചാലശ്ശേരിയില്‍, പുത്തൂര്‍ കൈദകോഡന്‍ കുടുംബാംഗമായ പുത്തൂര്‍ ചാക്കോ ജെയിംസ് (88), കാനഡയിലെ കാല്‍ഗറിയില്‍ നിര്യാതനായി .
പരേതരായ പി.സി. ചാക്കോയുടെയും, റേച്ചല്‍ ചാക്കോയുടെയും മകനായ പുത്തൂര്‍ ചാക്കോ ജെയിംസിന്റെ സഹധര്‍മ്മിണി ആയിരുന്നു നിര്യാതയായ ലീല ജെയിംസ്.

മക്കള്‍: റിട്ട. ഗ്രൂപ്പ് ക്യാപ്റ്റന്‍ ജേക്കബ് ജെയിംസ് , ഡോ. മിനി ജോര്‍ജ്. മരുമക്കള്‍: ബീന, ജോജി.

കൊച്ചുമക്കള്‍: ജോവാന, ജോഷ്വ, റിയ, ഗ്രേസ് എന്നിവരും, ഗ്രേസി (തൃശൂര്‍), മോളി (ബാംഗ്ലൂര്‍ ) എന്നിവര്‍ സഹോദരിമാരും ആണ് .

മാര്‍ത്തോമാസഭാ അംഗമായ അദ്ദേഹം തൃശൂര്‍, ദില്ലി, പൂനെ, കാല്‍ഗറി എന്നീ ഇടവകകളില്‍ സജീവപ്രവര്‍ത്തകന്‍ ആയിരുന്നു .ഒരു ഇലക്ട്രോണിക് എഞ്ചിനീയറായിരുന്ന ചാക്കോ ജെയിംസ് 1990 ല്‍ ഔദ്യോഹിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ്, ഓള്‍ ഇന്ത്യ റേഡിയോയിലും, ദൂരദര്‍ശനിലും, പൂനാ ഫിലിം & ടെലിവിഷന്‍ ഇന്‍സ്ടിട്യൂട്ടിലും വിവിധ സീനിയര്‍ തസ്തികകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ശവസംസ്കാരക്രമീകരണ വിശദാംശങ്ങള്‍പിന്നീട് അറിയിക്കുന്നതാണ്.
ജോസഫ് ജോണ്‍ കാല്‍ഗറി അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം