മ​ക​ളെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ജീ​വ​നൊ​ടു​ക്കി
Tuesday, January 19, 2021 11:34 PM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ വ്യ​വ​സാ​യി പ​തി​നാ​ലു വ​യ​സു​ള്ള മ​ക​ളെ​യും അ​ന​ത്തി​യ​ഞ്ചു വ​യ​സു​ള്ള ഭാ​ര്യാ​മാ​താ​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി ജീ​വ​നൊ​ടു​ക്കി. ഭൂ​പീ​ന്ദ​ർ സിം​ഗ് (57) എ​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​നാ​ണ് മ​ക​ളെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ര​ഷ്പാ​ൽ കൗ​റി​നു (40) കൈ​യി​ൽ വെ​ടി​യേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ല്ബെ​നീ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു . ജ​നു​വ​രി 13 രാ​ത്രി ന്യൂ​യോ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ അ​ല്ബാ​നി​ക് സ​മീ​പ​മു​ള്ള കാ​സ്ട​ൽ​ട്ട​നി​ലാ​യി​രു​ന്നു സം​ഭ​വം.

വീ​ട്ടി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ പ​തി​വാ​ണെ​ന്ന് അ​യ​ൽ​വാ​സി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ’ക​ഴി​ക്കാ​ൻ ഭ​ക്ഷ​ണം കി​ട്ടാ​റി​ല്ല, എ​ന്നെ അ​ദ്ദേ​ഹം എ​വി​ടെ​യും കൊ​ണ്ടു​പോ​കി​ല്ല, കാ​ർ ഓ​ടി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല’ എ​ന്നീ പ​രാ​തി​ക​ൾ ത​ന്നോ​ടും ഭാ​ര്യ​യോ​ടും പ​ങ്കു​വ​ച്ചി​രു​ന്നെ​ന്ന വി​വ​ര​വും അ​യ​ൽ​വാ​സി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ന്യൂ​യോ​ർ​ക്ക് ഹ​ഡ്സ​ണി​ൽ മ​ദ്യം വി​ൽ​ക്കു​ന്ന ക​ട ന​ട​ത്തു​ക​യാ​യി​രു​ന്ന സിം​ഗി​ന്‍റെ പേ​രി​ൽ 2016 ൽ ​ബ​ലാ​ത്സം​ഗ​ത്തി​ന ്കേ​സ് എ​ടു​ത്തി​രു​ന്നെ​ങ്കി​ലും വി​ചാ​ര​ണ​യ്ക്ക് ശേ​ഷം വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു .

അ​മേ​രി​ക്ക​യി​ൽ ഓ​രോ​ദി​വ​സ​വും കു​ടും​ബ​ക​ല​ഹ​ത്തെ​ത്തു​ട​ർ​ന്ന് മൂ​ന്ന് സ്ത്രീ​ക​ൾ വീ​തം കൊ​ല്ല​പെ​ടു​ന്നു​വെ​ന്ന് നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ വു​മെ​ൻ റി​പ്പോ​ർ​ട്ടി​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നു . കു​ടും​ബ​ക​ല​ഹ​ത്തി​നു ഇ​ര​യാ​കു​ന്ന​വ​ർ നാ​ഷ​ണ​ൽ ഡൊ​മെ​സ്റ്റി​ക് വി​യ​ല​ൻ​സ് 18007997233 ഫോ​ണ്‍ ന​ന്പ​റു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.ാൗൃ​റ​ലൃ​ബ2021​ഷ​മിൗ19.​ഷു​ഴ

റി​പ്പോ​ർ​ട്ട്: പി ​പി ചെ​റി​യാ​ൻ