ഡാളസ്: ദൈവം, മനുഷ്യൻ, മനുഷ്യത്വം എന്നിവയിലേക്കെത്തിച്ചേരുന്ന അവസരമായിതീരണം ഓരോ ഓണാഘോഷവും എന്ന് മ്യൂസിക് ഡയറക്ടർ ഡോ. സണ്ണി സ്റ്റീഫൻ അറിയിച്ചു. വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണ്‍ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. റീജണ്‍ പ്രസിഡന്റ് ജോണ്സണ് തലചെലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൽദോ പീറ്റർ സ്വാഗതം അറിയിച്ചു. റീജണ്‍ ചെയർമാൻ ചാക്കോ കോയിക്കലേത്, ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ളൈ, ഗ്ലോബൽ പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്േറാ കണ്ണന്പള്ളി എന്നിവർ പ്രസംഗിച്ചു.
ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് അംഗം അലിൻ മേരി മാത്യുവിന്റെ പ്രാർഥനാഗാനത്തോട് കൂടി മീറ്റിംഗ് ആരംഭിച്ചു. ന്യൂജേഴ്സി ഓൾ വിമൻസ് പ്രൊവിൻസ് പ്രസിഡന്റ് മാലിനി നായരുടെ നേതൃത്വത്തിലുള്ള ടീം, നോർത്ത് ടെക്സസ് ടീം അംഗങ്ങൾ, ന്യൂയോർക്ക് പ്രൊവിൻസ് ടീം അംഗങ്ങളുടെ തിരുവാതിര എന്നിവ ഓണാഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി. പ്ലേബാക്ക് സിങ്ങർ എം. അജയകുമാറിന്റെ ഗാനങ്ങൾ ആസ്വാദ്യകരമായിരുന്നു. നോർത്ത് ടെക്സസ് അംഗം സാന്ദ്ര മരിയ ബിനോയ്, ഷിക്കാഗോ പ്രൊവിൻസ് അംഗം അലോന ജോർജ്, ന്യൂയോർക്ക് പ്രൊവിൻസ് അംഗം റീന സാബു എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഫ്ളോറിഡ പ്രൊവിൻസ് അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, മിൽക്ക മരിയ ജിനുവിന്റെ ഡാൻസ് എന്നിവ ശ്രദ്ധേയമാരുന്നു. പ്രോഗ്രാം കോഓർഡിനേറ്റർ ശാന്ത പിള്ളൈ ആശംസ അറിയിച്ചു. ഓണാഘോഷ പരിപാടികളോടാനുബന്ധിച്ച് നടത്തിയ എസേ കോന്പറ്റീഷനിൽ കെവിൻ ജോസഫ്, ആഷ ആൻഡ്രൂസ്, അമൽ ജെയിംസ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അത്തപ്പൂക്കള മത്സരത്തിൽ നോർത്ത് ടെകസ്സ് പ്രൊവിൻസ് ഒന്നാം സ്ഥാനവും, ന്യൂയോർക് പ്രൊവിൻസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തിരുവാതിര കളി മത്സരത്തിൽ ന്യൂയോർക് പ്രൊവിൻസ് ഒന്നാം സ്ഥാനവും, നോർത്ത് ടെകസ്സ് പ്രൊവിൻസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
റീജണ്‍ ട്രഷറർ അനീഷ് ജെയിംസ് നന്ദി അറിയിച്ചു. സ്മിത ജോസഫ് എംസി ആരുന്നു. അമേരിക്ക റീജണിനിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള അംഗങ്ങൾ മീറ്റിംഗിൽ പങ്കെടുത്തു.