x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ൽ​ട്ട​ണി​ൽ ഐക്യത്തിന്റെ സന്ദേശമായി മലയാളി കൂട്ടായ്മ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ഷിബു കിഴക്കേകുറ്റ്
Published: September 1, 2026 06:24 AM IST | Updated: September 1, 2026 06:24 AM IST

മി​ൽ​ട്ട​ണി​ൽ മലയാളി കൂട്ടായ്മ ഓ​ണാ​ഘോ​ഷം

മി​ൽ​ട്ട​ൺ∙ ജ​ന്മ​നാ​ടി​ന്‍റെ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തി​യും കേ​ര​ളീ​യ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ത​നി​മ കാ​ത്തു​സൂ​ക്ഷി​ച്ചും കാ​ന​ഡ​യി​ലെ മി​ൽ​ട്ട​ണി​ലെ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ൾ ഓ​ണം ആ​ഘോ​ഷി​ച്ചു. ഓ​ഗ​സ്റ്റ് 22ന് ​ഹാ​ൽ​ട്ട​ൺ ഹി​ൽ​സി​ലെ Conservation Area-യി​ൽ മി​ഥു​ൻ മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷം പൂ​ക്ക​ള​വും ഓ​ണ​ക്ക​ളി​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും കൊ​ണ്ട് വ​ർ​ണാ​ഭ​മാ​യി.

എ​യ്റോ​സ്പേ​സ് ആ​ൻ​ഡ് ഡി​ഫ​ൻ​സ് മാ​നു​ഫാ​ക്ച​റിം​ഗ് ക​മ്പ​നി​യാ​യ ഒ​ജ​HPG Precinmacൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളാ​ണ് ആ​ഘോ​ഷ​ത്തി​ൽ പ്ര​ധാ​ന​മാ​യും പ​ങ്കെ​ടു​ത്ത​ത്. മി​ഥു​ൻ മു​ര​ളി, ബി​ജു പ​ട്ട​ശ്ശേ​രി​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം മ​റ്റ് മു​പ്പ​തോ​ളം പേ​രും ഒ​ത്തു​ചേ​ർ​ന്നു. ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ സ​മ​യം ക​ണ്ടെ​ത്തി​യെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് കേ​ര​ള​ത്തി​ന്‍റെ ദേ​ശീ​യോ​ത്സ​വ​മാ​യ ഓ​ണം ജ​ന്മ​നാ​ടി​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു​വയ്ക്കാ​നും സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​യി.​

കൂ​ട്ടാ​യ്മ​യു​ടെ നി​റ​വി​ൽ ഓ​ണ​പ്പൂ​ക്ക​ളം​

ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ ഓ​ണ​പ്പൂ​ക്ക​ളം എ​ല്ലാ​വ​രും ചേ​ർ​ന്നാ​ണ് ഒ​രു​ക്കി​യ​ത്. വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള പൂ​ക്ക​ൾ​കൊ​ണ്ട് തീ​ർ​ത്ത മ​നോ​ഹ​ര​മാ​യ പൂ​ക്ക​ളം ആ​ഘോ​ഷ​വേ​ദി​ക്ക് കേ​ര​ളീ​യ​ത്ത​നി​മ പ​ക​ർ​ന്നു. നാ​ട്ടി​ലെ ഓ​ണ​നാ​ളു​ക​ളു​ടെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചും ഒ​രു​മ​യു​ടെ സ​ന്തോ​ഷം അ​നു​ഭ​വി​ച്ചു​മാ​ണ് സു​ഹൃ​ത്തു​ക്ക​ൾ പൂ​ക്ക​ള​മൊ​രു​ക്കി​യ​ത്.​ആ​വേ​ശം നി​റ​ച്ച് ഓ​ണ​ക്ക​ളി​ക​ൾ​തു​ട​ർ​ന്ന് ന​ട​ന്ന ഓ​ണ​ക്ക​ളി​ക​ൾ ആ​ഘോ​ഷ​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്നു.

വ​ടം​വ​ലി, ക​സേ​ര​ക്ക​ളി, നാ​ര​ങ്ങ സ്പൂ​ൺ ഓ​ട്ടം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ൽ സു​ഹൃ​ത്തു​ക്ക​ൾ ഉ​ത്സാ​ഹ​ത്തോ​ടെ പ​ങ്കെ​ടു​ത്തു. പ​ര​സ്പ​രം പ്രോ​ത്സാ​ഹി​പ്പി​ച്ചും ക​ളി​ചി​രി​ക​ൾ പ​ങ്കി​ട്ടും ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ ആ​ഘോ​ഷ​ത്തി​ന്റെ മാ​റ്റു​കൂ​ട്ടി.​

നാ​ടി​ന്‍റെ രു​ചി​യു​മാ​യി ഓ​ണ​സ​ദ്യ ​

Marar’s Kitchen ത​യ്യാ​റാ​ക്കി​യ പ​ര​മ്പ​രാ​ഗ​ത ഓ​ണ​സ​ദ്യ​യാ​യി​രു​ന്നു മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണം. വി​വി​ധ കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ എ​ല്ലാ​വ​ർ​ക്കു​മാ​യി വി​ള​മ്പി. പ്ര​വാ​സ​മ​ണ്ണി​ലും ജ​ന്മ​നാ​ടി​ന്റെ ത​ന​ത് രു​ചി​ക​ൾ ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ സ​ദ്യ, ഒ​ത്തു​ചേ​ര​ലി​നെ കൂ​ടു​ത​ൽ ഹൃ​ദ്യ​മാ​ക്കി. ഒ​രു​മി​ച്ചി​രു​ന്ന് സ​ദ്യ​യു​ണ്ണു​ക​യും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്ത സു​ഹൃ​ത്തു​ക്ക​ൾ ഓ​ണ​ത്തി​ന്റെ സ​ന്തോ​ഷം പ​ങ്കി​ട്ടു.​

അ​തി​രു​ക​ൾ​ക്ക​പ്പു​റം മാ​യാ​ത്ത ഓ​ണ​സ്മ​ര​ണ​ക​ൾ

​ദേ​ശ​ത്തി​ന്റെ​യും ഭാ​ഷ​യു​ടെ​യും അ​തി​രു​ക​ൾ​ക്ക​പ്പു​റം മ​ല​യാ​ളി​ക​ളെ ചേ​ർ​ത്തു​നി​ർ​ത്തു​ന്ന സാം​സ്കാ​രി​കോ​ത്സ​വ​മാ​ണ് ഓ​ണം. ജാ​തി​മ​ത​ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യ ഒ​രു​മ​യും സ​മ​ത്വ​വും പ​ങ്കു​വെ​ക്ക​ലു​മാ​ണ് അ​തി​ന്‍റെ സ​ന്ദേ​ശം. സ്വ​ന്തം നാ​ടി​ന്‍റെ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പ്ര​വാ​സ​ജീ​വി​ത​ത്തി​ലും കാ​ത്തു​സൂ​ക്ഷി​ക്കാ​നും വ​രും​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നും ഇ​ത്ത​രം ഒ​ത്തു​ചേ​ര​ലു​ക​ൾ അ​വ​സ​ര​മൊ​രു​ക്കു​ന്നു.

ജോ​ലി​ത്തി​ര​ക്കു​ക​ളി​ൽ​നി​ന്ന് മാ​റി ഓ​ണ​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കി​ട്ട ഈ ​കൂ​ട്ടാ​യ്മ സൗ​ഹൃ​ദ​ത്തി​ന്‍റെയും ഒ​ത്തൊ​രു​മ​യു​ടെ​യും ഓ​ർ​മ​യാ​യി. ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ലാ​യാ​ലും മ​ല​യാ​ളി​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഒ​രു തു​ണ്ട് കേ​ര​ള​മു​ണ്ടെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​യി മി​ൽ​ട്ട​ണി​ലെ സു​ഹൃ​ത്തു​ക്ക​ളു​ടെ പൊ​ന്നോ​ണാ​ഘോ​ഷം. ജ​ന്മ​നാ​ടി​ന്‍റെ മ​ണ്ണി​ൽ​നി​ന്ന് അ​ക​ന്നാ​ലും മ​ന​​സി​ലെ ഓ​ണ​ത്തി​ന് മ​ങ്ങ​ലി​ല്ലെ​ന്ന സ​ന്ദേ​ശ​വു​മാ​യി ആ​ഘോ​ഷം സ​മാ​പി​ച്ചു.

K-Rail Survey K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews Malayali community organized Onam

Recent News

Corehub Up