ദോഹ: അൽമനാർ മദ്റസ വിദ്യാർഥികളുടെ ആർട്സ് ഫെസ്റ്റായ അൽഫസാഹ'25 വിജയകരമായി സമാപിച്ചു. ഈ വർഷം അഞ്ച് കാറ്റഗറികളിലായി 21 ഇനങ്ങളിൽ മികച്ച മത്സരമാണ് വിദ്യാർഥികൾ കാഴ്ചവച്ചത്.
186 പോയിന്റുകൾ നേടിയ ഗ്രീൻ ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. മികച്ച മത്സരത്തിനൊടുവിൽ 167 പോയിന്റുമായി റെഡ് ഹൗസ് ഫസ്റ്റ് റണ്ണേഴ്സ് അപ്പായി. 135 പോയിന്റോടെ യെല്ലോ ഹൗസ് മൂന്നാം സ്ഥാനത്തും 114 പോയിന്റുമായി ബ്ലൂ ഹൗസ് നാലാം സ്ഥാനത്തും എത്തി.
വിവിധ കാറ്റഗറികളിലെ വ്യക്തിഗത ചാമ്പ്യന്മാരായി മർയം സുഹൈബ് (കിഡ്സ് - ബ്ലൂ ഹൗസ്), ഇസാൻ ഷഫീൽ (സബ്ജൂണിയർ - റെഡ് ഹൗസ്), ഹാതിം അബ്ദുൽ വഹാബ്(സബ്ജൂണിയർ - ഗ്രീൻ ഹൗസ്), ഇഹാൻ അബ്ദുൽ വഹാബ് (ജൂണിയർ - റെഡ് ഹൗസ്), ഉമർ അബ്ദുൽ ഹക്കീം (സീനിയർ ബോയ്സ് - ഗ്രീൻ ഹൗസ്), ഹുദ നഹീം (സീനിയർ ഗേൾസ് - ബ്ലൂ ഹൗസ്) എന്നിവരെ തെരഞ്ഞെടുത്തു.
മികച്ച രീതിയിൽ കലാ പരിപാടികൾ അവതരിപ്പിച്ച മുഴുവൻ വിദ്യാർഥികളെയും അവരെ പരിപാടികൾക്കായി ഒരുക്കിയ രക്ഷിതാക്കളെയും അധ്യാപകരെയും മാനേജ്മെന്റ് അഭിനന്ദിച്ചു.
പ്രിൻസിപ്പാൾ മുജീബ് റഹ്മാൻ മിഷ്കാത്തി, ക്യുകെഐസി പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി, ചെയർമാർ ആശിഫ് ഹമീദ്, കൺവീനർ സി.പി. ഷംസീർ, ട്രഷറർ മുഹമ്മദലി മൂടാടി, വൈസ് പ്രസിഡന്റുമാരായ ഖാലിദ് കട്ടുപ്പാറ, ഉമർ സ്വലാഹി, സെക്രട്ടറിമാരായ അബ്ദുൽ ഹക്കിം പിലാത്തറ, ഷബീറലി അത്തോളി, സെലു അബൂബക്കർ, വി.കെ. ഷഹാൻ, അബ്ദുൽ വഹാബ്, അബ്ദുൽ കഹാർ, ബഷീർ, ഷംസുദ്ധീൻ സലഫി, മുനീർ സലഫി, സലാഹ് മദനി, ഷഹൻഷാ, മുബീൻ പട്ടാണി എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
Tags : Almanar Madrasa Arts Fest