x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണം: കലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള യു​എ​സ് കോ​ൺ​ഗ്ര​സ് അം​ഗം ജി​മ്മി ഗോ​മ​സ് പദവിയൊഴിയുന്നു

പി.​പി. ചെ​റി​യാ​ൻ
Published: November 26, 2026 06:04 AM IST | Updated: November 26, 2026 11:40 AM IST

ജി​മ്മി ഗോ​മ​സ്

വാ​ഷിം​ഗ്ട​ൺ: ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി ഹൗ​സ് എ​ത്തി​ക്സ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​തി​ന് പി​ന്നാ​ലെ യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭാം​ഗം ജി​മ്മി ഗോ​മ​സ് രാ​ജി​വെയ്ക്കു​ന്നു. ക​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അം​ഗ​മാ​യ ഇ​ദ്ദേ​ഹം ഡി​സം​ബ​ർ ഒ​ന്നി​ന് പ​ദ​വി​യൊ​ഴി​യും.

ഹൗ​സ് സ്റ്റാ​ഫ് അം​ഗ​ത്തോ​ട് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് എ​ത്തി​ക്സ് ക​മ്മി​റ്റി തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

2024 ഫെ​ബ്രു​വ​രി​യി​ൽ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ ഒ​രു ബാ​റി​ൽ വച്ചും പി​ന്നീ​ട് ഓ​ഫീ​സി​ൽ വ​ച്ചും ത​നി​ക്ക് നേ​രെ മോ​ശം അ​തി​ക്ര​മം ഉ​ണ്ടാ​യ​താ​യി 'സാ​ക്ഷി 1' എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ യു​വ​തി ക​മ്മി​റ്റി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യ യു​വ​തി ജോ​ലി രാ​ജി​വയ്​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ക​മ്മി​റ്റി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളോ​ട് ക​ടു​ത്ത വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ലും രാ​ജി​വയ്​ക്കു​ക​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്ന് 51-കാ​ര​നാ​യ ഗോ​മ​സ് പ്ര​തി​ക​രി​ച്ചു. വി​വാ​ഹ​ബ​ന്ധ​ത്തി​ന് പു​റ​ത്തു​ണ്ടാ​യ വ്യ​ക്തി​പ​ര​മാ​യ തെ​റ്റു​ക​ളു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഈ ​മാ​സം ന​ട​ന്ന ഇ​ട​ക്കാ​ല തെര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥിയാ​യ ആ​ഞ്ച​ല ഗോ​ൺ​സാ​ല​സ്-​ടോ​റ​സി​നോ​ട് 25 ശ​ത​മാ​ന​ത്തോ​ളം വോ​ട്ടു​ക​ൾ​ക്ക് ഗോ​മ​സ് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. വ​ർ​ഷാ​വ​സാ​നം കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ദ്ദേ​ഹം നേ​ര​ത്തെ രാ​ജി​വയ്​ക്കു​ന്ന​ത്.

Tags : Sexual misconduct allegation Deepika DeepikaNewspaper BreakingNews US Congressman Jimmy Gomez steps down

Recent News

Corehub Up