x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​ർ​ലി​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബെ​ൽ​റ്റ്' വി​വാ​ദം; യാ​ത്ര​ക്കാ​ർ​ക്ക് നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: July 7, 2026 11:45 AM IST | Updated: July 7, 2026 11:45 AM IST

പ്രതീകാത്മക ചിത്രം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ബ​ർ​ലി​ൻ ബ്രാ​ൻ​ഡ​ൻ​ബ​ർ​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ ബെ​ൽ​റ്റ് ഊ​ര​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തെ ചൊ​ല്ലി സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും ത​മ്മി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യി. പു​തി​യ 3ഡി ​സ്കാ​ന​റു​ക​ൾ സ്ഥാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം.

ജ​ർ​മ​നി​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും ബെ​ൽ​റ്റ് അ​ഴി​ച്ചു​മാ​റ്റ​ണ​മെ​ന്ന നി​യ​മ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ബെ​ൽ​റ്റ് ധ​രി​ച്ചു​ത​ന്നെ സ്കാ​ന​റി​ലൂ​ടെ ക​ട​ന്നു​പോ​കാ​മെ​ങ്കി​ലും സ്കാ​ന​റി​ൽ അ​ലാ​റം വ​ന്നാ​ൽ മാ​നു​വ​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ടി വ​രു​മെ​ന്നും അ​തി​നാ​ൽ പ​രി​ശോ​ധ​ന​യ്ക്ക് കു​റ​ച്ച് കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​ന്നേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ന്നാ​ൽ ബെ​ർ​ലി​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള Securitas ക​മ്പ​നി​യി​ലെ ചി​ല ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​രോ​ട് ബെ​ൽ​റ്റ് നി​ർ​ബ​ന്ധ​മാ​യും അ​ഴി​ച്ചു​മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് വി​വാ​ദ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ഇ​ത് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക നി​ർ​ദേ​ശ​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ജീ​വ​ന​ക്കാ​ർ.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ വി​മാ​ന​ത്താ​വ​ള മാ​നേ​ജ്മെ​ന്റും ഫെ​ഡ​റ​ൽ പോ​ലീ​സാ​യ Bundespolizeiയും ​വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ബെ​ൽ​റ്റ് അ​ഴി​ച്ചു​മാ​റ്റു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും അ​തി​ന് നി​യ​മ​പ​ര​മാ​യ നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

പു​തി​യ സു​ര​ക്ഷാ സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പി​ച്ച വി​വ​ര​ഫ​ല​ക​ങ്ങ​ൾ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച​താ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​ശ്നം ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്നും സു​ര​ക്ഷാ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

ബെർ​ലി​ൻ ബ്രാ​ൻ​ഡ​ൻ​ബ​ർ​ഗ് വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ ബെ​ൽ​റ്റ് അ​ഴി​ച്ചു​മാ​റ്റാ​ൻ നി​യ​മ​പ​ര​മാ​യി ബാ​ധ്യ​സ്ഥ​ര​ല്ലെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ അ​ധി​ക സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്ക് മാ​ത്രം വി​ധേ​യ​രാ​കേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Tags : BerlinAirport Germany AirportSecurity

Recent News

Corehub Up