x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് നാ​ടു​ക​ട​ത്തി; വി​ദ്യാ​ർഥി​നി​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ല്ലെ​ന്ന് യു​എ​സ് സ​ർ​ക്കാ​ർ

പി.​പി. ചെ​റി​യാ​ൻ
Published: February 11, 2026 03:54 AM IST | Updated: February 11, 2026 11:50 AM IST

മാ​സ​ച്യു​സി​റ്റ്സ്: കോ​ട​തി വി​ല​ക്ക് ലം​ഘി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ നാ​ടു​ക​ട​ത്തി യു​എ​സ് സ​ർ​ക്കാ​ർ. ആ​നി ലൂ​സി​യ ലോ​പ്പ​സ് ബെ​ല്ലോ​സ(19) ആ​ണ് മാ​സ​ച്യു​സി​റ്റ്സി​ലെ ഫെ​ഡ​റ​ൽ ജ​ഡ്ജി റി​ച്ച​ഡ് സ്റ്റേ​ൺ​സി​ന്‍റെ ഉ​ത്ത​ര​വ് ലം​ഘി​ച്ച് സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ നാ​ടു​ക​ട​ത്തി​യ​ത്. 

വി​ദ്യാ​ർ​ഥി​നി​യെ അ​മേ​രി​ക്ക​യി​ൽ നി​ന്ന് ഹോ​ണ്ടു​റാ​സി​ലേ​ക്ക് നാ​ടു​ക​ട​ത്തി​യ ന​ട​പ​ടി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. ലോ​പ്പ​സ് ബെ​ല്ലോ​സ​യെ തി​രി​കെ കൊ​ണ്ടു​വ​രി​ല്ലെ​ന്ന് ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ അ​റി​യി​ച്ചു.

നാ​ടു​ക​ട​ത്ത​ൽ ന​ട​ന്ന​തി​നെ​ത്തു​ട​ർ​ന്ന്, ഈ ​തെ​റ്റ് തി​രു​ത്താ​നും ആ​നി​ക്ക് സ്റ്റു​ഡ​ന്‍റ് വീ​സ ന​ൽ​കി തി​രി​കെ കൊ​ണ്ടു​വ​രാ​നും ജ​ഡ്ജി സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചു.

ആ​നി​യെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് യു​എ​സ് അ​റ്റോ​ർ​ണി ലി​യ ളി ​വെ​ള്ളി​യാ​ഴ്ച കോ​ട​തി​യെ അ​റി​യി​ച്ചു. വീ​സ അ​നു​വ​ദി​ക്കാ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​ക്ക് നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര​മി​ല്ലെ​ന്നും തി​രി​കെ എ​ത്തി​ച്ചാ​ലും വി​ദ്യാ​ർ​ഥി​നി​യെ ത​ട​ങ്ക​ലി​ലാ​കു​മെ​ന്നും സ​ർ​ക്കാ​ർ വാ​ദി​ക്കു​ന്നു.‌

താ​ൻ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത ഒ​രാ​ളാ​ണെ​ന്നും പ​ഠ​ന​ത്തി​ൽ മാ​ത്ര​മാ​ണ് ശ്ര​ദ്ധി​ച്ചി​രു​ന്ന​തെ​ന്നും ആ​നി പ​റ​യു​ന്നു. കു​ടും​ബ​ത്തി​ൽ നി​ന്ന് കോ​ള​ജി​ൽ പോ​കു​ന്ന ആ​ദ്യ​ത്തെ വ്യ​ക്തി താ​നാ​ണെ​ന്നും ത​ന്‍റെ സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ട്ട​താ​യും ആ​നി വേ​ദ​ന​യോ​ടെ വ്യ​ക്ത​മാ​ക്കി.

കോ​ട​തി വി​ധി ലം​ഘി​ച്ചു​ള്ള ഈ ​നാ​ടു​ക​ട​ത്ത​ൽ വ​ലി​യ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

Tags : US government returned Deported

Recent News

Corehub Up