x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി ഫൗ​ണ്ടേ​ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു

ഷോ​ളി കു​മ്പി​ളു​വേ​ലി
Published: January 5, 2026 12:15 PM IST | Updated: January 5, 2026 12:15 PM IST

ന്യൂ​യോ​ർ​ക്ക്: കാ​ൽ നൂ​റ്റാ​ണ്ടു​കാ​ല​ത്തി​ല​ധി​കം അ​മേ​രി​ക്ക​യി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യി സേ​വ​നം ചെ​യ്ത റ​വ.ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ ധ​ന്യ​മാ​യ ഓ​ർ​മ​യും പൈ​തൃ​ക​വും വ​രും​ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​ന​മാ​കും വി​ധം നി​ല​നി​ർ​ത്തു​ന്ന​തി​നു​വേ​ണ്ടി രൂ​പീ​ക​രി​ച്ച ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​നാ​യ ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി ഫൗ​ണ്ടേ​ഷ​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ഷി​ക്കാ​ഗോ സീറോമ​ല​ബാ​ർ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് നി​ർ​വഹി​ച്ചു.

ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ 27ന് ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ദേ​വാ​ല​യ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ വ​ച്ചാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.

ഫാ.​ജോ​സി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​നു​സ്മ​ര​ണ കു​ർ​ബാ​ന​യി​ൽ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന, റ​വ. ഫാ. ​റോ​യ്‌​സ​ൺ മേ​നോ​ലി​ക്ക​ൽ, റ​വ. ഫാ. ​ഫ്രാ​ൻ​സി​സ് ന​മ്പ്യാ​മ്പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ഹകാ​ർ​മി​ക​രും ആ​യി​രു​ന്നു.

നാ​ട്ടി​ലും അ​മേ​രി​ക്ക​യി​ലും സീറോമ​ല​ബാ​ർ വി​ശ്വാ​സ സ​മൂ​ഹ​ത്തിന്‍റെ വ​ള​ർ​ച്ച​യ്ക്കാ​യി സ്വ​ന്തം ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ഫാ.​ ജോ​സി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്താ​ൻ രൂ​പീ​ക​രി​ച്ച ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് പ​റ​ഞ്ഞു.

 

K-Rail Survey K-Rail Survey K-Rail Survey

നി​ര​വ​ധി വൈ​ദി​ക വി​ദ്യാ​ർ​ഥിക​ൾ​ക്ക് ജോ​സ​ച്ച​ന്‍റെ ജീ​വി​തം പ്ര​ചോ​ദ​ന​മാ​യി​ട്ടു​ണ്ടെ​ന്നും മാ​ർ ജോ​യ് അ​നു​സ്മ​രി​ച്ചു. അ​തു​പോ​ലെ, ഈ ​ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്താ​ൻ പോ​കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ലെ പാ​വ​ങ്ങ​ൾ​ക്കും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും സ​ഹാ​യ​വും ആ​ശ്വാ​സ​വും ആ​യി​ത്തീ​ര​ട്ടെ എ​ന്നും മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ആ​ശം​സി​ച്ചു.

ബ്രോ​ങ്ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന, റ​വ. ഫാ. ​റോ​യ്‌​സ​ൺ മേ​നോ​ലി​ക്ക​ൽ, റ​വ. ഫാ. ​ഫ്രാ​ൻ​സി​സ് ന​മ്പ്യാ​പ​റ​മ്പി​ൽ, ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഷോ​ളി കു​മ്പി​ളു​വേ​ലി, സെ​ക്ര​ട്ട​റി ബി​ജു കാ​പ്പു​കാ​ട്ട്, ട്ര​ഷ​റ​ർ ജോ​സ​ഫ് കാ​ഞ്ഞ​മ​ല സി.​പി.​എ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ബാ​ബു ജോ​സ​ഫ് സിപിഎ, പൈ​ല​പ്പ​ൻ ക​ണ്ണൂ​ക്കാ​ട​ൻ, ജേ​ക്ക​ബ് ചൂ​ര​വ​ടി, ഷേ​ർ​ലി അ​ടാ​ട്ട്, ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സ​ഹോ​ദ​രി ഫി​ലോ​മി​ന ഐ​സ​ക് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

നോ​ൺ പ്രോ​ഫി​റ്റ് ഓ​ർ​ഗ​നൈ​സേ​ഷ​നാ​യി ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് സ്റ്റേ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള "ഫാ. ജോ​സ് ക​ണ്ട​ത്തി​ക്കു​ടി ഫൗ​ണ്ടേ​ഷ​ന്' 501(C)(3) സ്റ്റാ​റ്റ​സും ഉ​ട​ൻ ല​ഭി​ക്കും. ദൈ​വ വി​ളി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ക, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യം എ​ത്തി​ക്കു​ക, അ​തു​പോ​ലെ വൃ​ക്ക രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​ക തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫൗ​ണ്ടേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്നു.

കൂ​ടാ​തെ, വ​ർ​ഷം​തോ​റും ഫാ.​ജോ​സി​ന്‍റെ ഓ​ർ​മ​യാ​ച​ര​ണ​വും ഈ ​ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന​താ​യി​രി​ക്കും. ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി ഫൗ​ണ്ടേ​ഷ​നെ​പ്പ​റ്റി കൂ​ടു​ത​ൽ അ​റി​യു​വാ​നും അ​തു​മാ​യി സ​ഹ​ക​രി​ക്കാ​നും താത്പര്യ​മു​ള്ള​വ​ർ താ​ഴെ പ​റ​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ടു​ക: ഷോ​ളി കു​മ്പി​ളു​വേ​ലി - 914 330 6340, ബി​ജു കാ​പ്പു​കാ​ട്ട് - 804 550 8494, ജോ​സ​ഫ് കാ​ഞ്ഞ​മ​ല - 917 596 2119.

Tags : Fr. Jos Kandathikudy Foundation Bishop Mar Joy Alappattu USA

Recent News

Corehub Up