ഹാന്നോവർ: വലിയ നോമ്പുകാലത്തിന്റെ പുണ്യദിനങ്ങളിലൂടെ കടന്നുപോകുന്ന വിശ്വാസികൾക്കായി ഹിൽഡേഴ്സ്ഹൈയിം രൂപതയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ ഒരുക്കങ്ങളും വിശുദ്ധ വാര തിരുക്കർമ്മങ്ങളും ക്രമീകരിച്ചു.
കർത്താവിന്റെ പീഡാനുഭവ - മരണ - ഉഥാന രഹസ്യങ്ങളിൽ പങ്കുചേരാനും ജീവിത നവീകരണം പ്രാപിക്കാനുമായി വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി സീറോമലബാർ ചാപ്ലയിനും കോഓർഡിനേറ്ററുമായ ഫാ. സിറിയക് ചന്ദ്രംകുന്നേൽ എംഎസ്ടി, പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു.
വലിയ നോമ്പുകാല ഒരുക്ക തിരുക്കർമങ്ങൾ:
മാർച്ച് 07 (ശനി): ബ്രൗൺഷ്വൈഗ് (Braunschweig) St. Laurentius പള്ളിയിൽ 15:00 മുതൽ 20:00 വരെ കുമ്പസാരം, ആരാധന, വി. കുർബാന.
മാർച്ച് 14 (ശനി): ഹാനോവർ (Hannover) St. Martin പള്ളിയിൽ 16:00 മുതൽ 21:00 വരെ കുമ്പസാരം, കുരിശിന്റെ വഴി, ആരാധന, ദൈവവചന പാരായണം.
മാർച്ച് 17 (ചൊവ്വ): ലാറ്റ്സൻ (Laatzen) St. Mathilde പള്ളിയിൽ 16:00 മുതൽ 20:00 വരെ കുമ്പസാരം, വിയാസക്ര, ആരാധന.
മാർച്ച് 21 (ശനി): ഗ്യോട്ടിംഗൻ (Göttingen) സെന്റ് പൗലൂസ് (St. Pauls) പള്ളിയിൽ ഉച്ചകഴിഞ്ഞ് 14:30 മുതൽ 19:00 വരെ കുമ്പസാരം, ആരാധന, വി. കുർബാന, അനുഭവ പങ്കുവയ്ക്കൽ.
നോമ്പുകാല ധ്യാനം (മാർച്ച് 26 - 28): ബുർഗ്ഡോർഫ് സെന്റ് നിക്കോളാസ് പള്ളിയിൽ മാർച്ച് 26 വ്യാഴം മുതൽ 28 ശനി വരെ ഉച്ചകഴിഞ്ഞ് 15:00 മുതൽ 19:30 വരെ പ്രത്യേക നോമ്പുകാല ധ്യാനം നടക്കും.
റവ. ഡോ. ജിജോ പെരുവള്ളിൽ വിസി & ടീം ആണ് ധ്യാനം നയിക്കുന്നത്. ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിനുള്ള സൗകര്യമുണ്ടായിരിക്കും.
വിശുദ്ധ വാര തിരുക്കർമ്മങ്ങൾ: ഓശാന ഞായർ (മാർച്ച് 29): 17:00 P.M. - ബുർഗ്ഡോർഫ് സെന്റ് നിക്കോളാസ് പള്ളിയിൽ തിരുക്കർമങ്ങൾ, വി. കുർബാന, അഗാപ്പെ.
പെസഹാ വ്യാഴം (ഏപ്രിൽ 02): 20:00 P.M. - ബുർഗ്ഡോർഫ് സെന്റ് നിക്കോളാസ് പള്ളിയിൽ തിരുക്കർമങ്ങൾ, വി. കുർബാന, അപ്പം മുറിക്കൽ.
ദുഃഖവെള്ളി (ഏപ്രിൽ 03): 15:00 P.M. - ലാറ്റ്സൻ സെന്റ് മതിൽഡെ (St. Mathilde) പള്ളിയിൽ പീഡാനുഭവ അനുസ്മരണ തിരുക്കർമങ്ങൾ.
ദുഃഖശനി / ഉയിർപ്പ് തിരുനാൾ (ഏപ്രിൽ 04): 17:00 P.M. - ഗ്യോട്ടിംഗൻ (Göttingen, St. Vinzenz-Kirche) ഉയിർപ്പ് തിരുനാൾ കർമങ്ങൾ.
ഉയിർപ്പ് ഞായർ (ഏപ്രിൽ 05): 17:00 P.M. - ബുർഗ്ഡോർഫ് സെന്റ് നിക്കോളാസ് പള്ളിയിൽ ഉയിർപ്പ് തിരുനാൾ വി. കുർബാന.
ഉയിർപ്പ് തിങ്കൾ (ഏപ്രിൽ 06): 11:00 A.M. - ഹാനോവർ സെന്റ് മാർട്ടിൻ (St. Martin) പള്ളിയിൽ വി. കുർബാന, അഗാപ്പെ.
പ്രത്യേക ശ്രദ്ധയ്ക്ക്: ധ്യാന സമാപനത്തിൽ ഭക്ഷണം ക്രമീകരിക്കുന്നതിനാൽ പങ്കെടുക്കുന്നവർ അതാത് സ്ഥലത്തെ പ്രതിനിധികളെ മുൻകൂട്ടി വിവരം അറിയിക്കേണ്ടതാണ്.
വിവരങ്ങൾക്ക് ബന്ധപ്പെടുക: ജോൺസൺ (Burgdorf): 0176 567 805 34, ലിസെൺ വർഗീസ് (Laatzen): 0176 436 286 81, സിജോ ജോസ് (Hannover): 0179 436 02 68, നോബിൻ സാലോസ് (Göttingen): 0152 277 401 98.
സ്തോത്രകാഴ്ചകൾ ധ്യാന ചെലവുകൾക്കായി ഉപയോഗിക്കും. സ്പോൺസർഷിപ്പ് നൽകാൻ താത്പര്യമുള്ളവരും ഓശാനയിലെ കൊഴുക്കട്ട, പെസഹാ അപ്പം എന്നിവ എത്തിക്കാൻ സാധിക്കുന്നവരും പള്ളി കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. സിറിയക് ചന്ദ്രംകുന്നേൽ എംഎസ്ടി ഫോൺ: 05121 / 755 1685 - മൊബൈൽ: 0151 51567739.
Tags : Holy Week Hildersheim NRI News