x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യി

റോ​യി ചേ​ല​മ​ല​യി​ൽ
Published: April 11, 2026 03:36 PM IST | Updated: April 11, 2026 03:36 PM IST

ഷി​ക്കാ​ഗോ: യേ​ശു​ക്രി​സ്തു​വി​ന്‍റെ രാ​ജ​കീ​യ​മാ​യ ജ​റൂ​സ​ലേം പ്ര​വേ​ശ​നം, പെ​സ​ഹാ, പീ​ഢാ​നു​ഭ​വം, കു​രി​ശു​മ​ര​ണം, ഉ​യ​ർ​ത്തെ​ഴു​ന്നേ​ല്പ് എ​ന്നി​വ അ​നു​സ്‌​മ​രി​ച്ച വി​ശു​ദ്ധ വാ​ര​ത്തി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ച്ചു.

ഓ​ശാ​ന ഞാ​യ​റാ​ഴ്ച 10ന് ​ന​ട​ന്ന കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പി​നും പ്ര​ദ​ക്ഷി​ണ​ത്തി​നും വി. ​കു​ർ​ബാ​ന​യ്ക്കും വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​യി.

ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ ഓ​ശാ​ന സ​ന്ദേ​ശം ന​ൽ​കി. ഈ ​വ​ർ​ഷം യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ആ​ദ്യ​മാ​യി വൈ​കു​ന്നേ​രം നാലിന് ഇം​ഗ്ലീ​ഷി​ൽ ന​ട​ത്തി​യ ഓ​ശാ​ന ക​ർ​മ​ങ്ങ​ളി​ൽ നി​ര​വ​ധി യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

പെ​സ​ഹാ വ്യ​ഴാ​ഴ്ച വെ​കു​ന്നേ​രം 6.30ന് ​ന​ട​ന്ന കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യി​ലും വി.​ കു​ർ​ബാ​ന​യ്ക്കും കോ​ട്ട​യം അ​തി​രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൺ. തോ​മ​സ് ആ​നി​മൂ​ട്ടി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​യി. ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കി.

K-Rail Survey

ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി. കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പീ​റ്റ​ർ കു​ള​ങ്ങ​ര സ്പോ​ൺ​സ​ർ ചെ​യ്ത സ​മ്മാ​ന​ങ്ങ​ൾ മോ​ൺ. തോ​മ​സ് ആ​നി​മൂ​ട്ടി​ൽ സ​മ്മാ​നി​ച്ചു.

ദുഃ​ഖ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അഞ്ചിന് യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യും ഏഴിന് മ​ല​യാ​ള​ത്തി​ലും പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു. മോ​ൺ. തോ​മ​സ് ആ​നി​മൂ​ട്ടി​ൽ മു​ഖ്യ കാ​ർ​മ്മി​ക​നാ​യി​രു​ന്നു. ബെ​ൻ​സ​ൻ​വി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ഫൊ​റോ​നാ വി​കാ​രി ഫാ. ​അ​ബ്രാ​ഹം ക​ള​രി​ക്ക​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കി.

K-Rail Survey K-Rail Survey K-Rail Survey

ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും ക​ഞ്ഞി നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ പു​ത്ത​ൻ വെ​ള്ള​വും പു​ത്ത​ൻ തി​രി​യും ആ​ശീ​ർ​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ദുഃ​ഖ ശ​നി​യു​ടെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ന​ട​ന്നു.

വൈ​കു​ന്നേ​രം അഞ്ചിന് ഇം​ഗ്ലീ​ഷി​ലും ഏഴിലും മ​ല​യാ​ള​ത്തി​ലും ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർമങ്ങ​ൾ ന​ട​ന്നു. മോ​ൺ. തോ​മ​സ് ആ​നി​മൂ​ട്ടി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

 

K-Rail Survey

എ​ല്ലാ​ദി​വ​സ​ത്തേ​യും തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​നു യു​വ​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ ഗാ​ന ശു​ശ്രൂ​ഷ​ക്കു ജോ​ബി പ​ണ​യ​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള ഗാ​യ​ക സം​ഘം മ​ല​യാ​ള​ത്തി​ലും അ​യോ​ണ മ​റ്റ​ത്തി​കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള ഗാ​യ​ക​സം​ഘം ഇം​ഗ്ലീ​ഷി​ലും നേ​തൃ​ത്വം ന​ൽ​കി.

വി​ശു​ദ്ധ​വാ​ര​ത്തി​ലെ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും കൈ​ക്കാ​ര​ൻ​മാ​രാ​യ സേ​വ്യ​ർ ന​ടു​പ്പ​റ​മ്പി​ൽ, സ​ണ്ണി ക​ണ്ണാ​ല , ജോ​ബി പോ​ള​ക്ക​ൽ, മ​ജോ കു​ന്നശേരി, ഫെ​ലി​ക്സ് പാ​ല​ക​ൻ എ​ന്നി​വ​രും വി​സി​റ്റേ​ഷ​ൻ സി​സ്റ്റേ​ഴ്സും നി​ര​വ​ധി വോ​ള​ന്‍റീ​യേ​ഴ്സും നേ​തൃ​ത്വം ന​ൽ​കി.

Tags : Holy Week St. Marys Church Chicago

Recent News

Corehub Up