x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്രാ പ്ര​തി​സ​ന്ധി; കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് ചെ​യ​ർ​മാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: March 30, 2026 09:50 AM IST | Updated: March 30, 2026 09:50 AM IST

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ വ്യോ​മ പാ​ത അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ലു​ള്ള യാ​ത്രാ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള വ​ഴി​ക​ൾ ആ​രാ​യാ​നാ​യി കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പാ​തി, കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് ചെ​യ​ർ​മാ​ൻ ക്യാ​പ്റ്റ​ൻ അ​ബ്ദു​ൽ​മോ​ഹ്‌​സ​ൻ എ​സ്. അ​ൽ​ഫ​ഗാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി.

കു​വൈറ്റി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി കു​വൈ​റ്റ് എ​യ​ർ​വേ​യ്സ് വി​മാ​ന സ​ർ​വീ​സു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്തു.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് എം​ബ​സി​യു​ടെ ഏ​റ്റ​വും വ​ലി​യ മു​ൻ​ഗ​ണ​ന​യെ​ന്ന് സ്ഥാ​ന​പ​തി ആ​വ​ർ​ത്തി​ച്ചു.

Tags : Indian Ambassador Kuwait Airways Chairman

Recent News

Corehub Up