x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​ൻ​എം​ഒ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ വോ​ട്ടെ​ടു​പ്പ് 20 വ​രെ

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: March 16, 2026 11:32 AM IST | Updated: March 16, 2026 11:32 AM IST

ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡി​ൽ ഐ​റി​ഷ് ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ്വൈ​വ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ​എ​ൻ​എം​ഒ) നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ മാസം 20 വ​രെ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാം.

ത​പാ​ൽ വ​ഴി മാ​ത്ര​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​വു​ക. ബാ​ല​റ്റ് പേ​പ്പ​റു​ക​ളും ഫ്രീ ​പോ​സ്റ്റ് റി​ട്ടേ​ൺ എ​ൻ​വ​ല​പ്പു​ക​ളും ഐഎ​ൻഎംഒ "വി​ൻ' മാ​ഗ​സി​ൻ മാ​ർ​ച്ച് ല​ക്ക​ത്തോ​ടൊ​പ്പം ഉ​ണ്ട്.

ഇ​വ ഉ​പ​യോ​ഗി​ച്ച് മാ​ർ​ച്ച് 20ന​കം ഡ​ബ്ലി​നി​ലുള്ള റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് ല​ഭി​ക്ക​ത്ത​ക്ക രീ​തി​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ത​പാ​ൽ വ​ഴി അ​യ​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

ത​പാ​ൽ വോ​ട്ടു​ക​ൾ മാ​ർ​ച്ച് 20 ന​കം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് ല​ഭി​ക്കേ​ണ്ട​തി​ലേ​ക്ക് മാ​ർ​ച്ച് 18 ന​ക​മെ​ങ്കി​ലും വോ​ട്ട് ന​ൽ​കി ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ അ​യ​ക്ക​ണ​മെ​ന്ന് മൈ​ഗ്രെ​ന്‍റ് നേ​ഴ്സ​സ് അ​യ​ർ​ല​ൻ​ഡ് ദേ​ശീ​യ ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ജോ​യ് അ​ഭ്യ​ർ​ത്ഥി​ച്ചു.

ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ നി​ല​വി​ൽ അ​ര​ല​ക്ഷ​ത്തി​ലേ​റെ അം​ഗ​ങ്ങ​ളുള്ള അ​യ​ർ​ല​ൻഡി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​ണ് ഐഎ​ൻഎംഒ. മൈ​ഗ്ര​ൻ​ഡ് ന​ഴ്സ​സ് അ​യ​ർ​ല​ൻഡിന്‍റെ പി​ന്തു​ണ​യോ​ടെ സം​ഘ​ട​ന​യി​ൽ നി​ന്നും മ​ല​യാ​ളി​ക​ളാ​യ വ​ർ​ഗീ​സ് ജോ​യി​യും ത്രേ​സ്യ ദേ​വ​സി​യും മ​ത്സ​ര രം​ഗ​ത്തു​ണ്ട്.

മാ​നേ​ജ്മെ​ന്‍റ് കാ​റ്റ​ഗ​റി​യി​ലേ​ക്കാ​ണ് ഇ​രു​വ​രും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. ഐഎ​ൻഎംഒയു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന ത​ല​ത്തി​ൽ കൂ​ട്ടാ​യ ശ​ബ്ദം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​ത്തിന്‍റെ ഭാ​ഗ​മാ​യി ത​ങ്ങ​ൾ​ക്ക് വോ​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ അ​ഭ്യ​ർ​ഥ​ന.

ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി വ​ർ​ഗീ​സ് ജോ​യി​യും ത്രേ​സ്യ ദേ​വ​സ്യ​യും അ​യ​ർ​ല​ണ്ടി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സേ​വ​നം ചെ​യ്തു വ​രു​ന്നു.

മൈ​ഗ്ര​ൻ​ഡ് നഴ്സ​സ് അ​യ​ർ​ല​ൻ​ഡ് രൂ​പീ​ക​രി​ച്ച​തി​നു ശേ​ഷം ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി ഇ​വ​ർ അ​യ​ർ​ല​ണ്ടി​ൽ ഉ​ട​നീ​ളം ഉ​ള്ള കു​ടി​യേ​റ്റ നേ​ഴ്സു​മാ​ർ​ക്കൊ​പ്പം നി​ന്ന് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.


നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ലി​ലേ​ക്ക് മാ​നേ​ജ്മെ​ന്റ് വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു സീ​റ്റു​ക​ൾ ആ​ണു​ള്ള​ത്.​ഓ​രോ അം​ഗ​ത്തി​നും ഈ ​വി​ഭാ​ഗ​ത്തി​ൽ പ​ര​മാ​വ​ധി മൂ​ന്ന് വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്താം.

അയ​ർല​ൻ​ഡി​ൽ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ വ​ർ​ഗീ​സ് ജോ​യ്,ഡ​ബ്ലി​ൻ ചെ​റി ഓ​ർ​ച്ചാ​ർ​ഡ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റാ​ണ്. തൃ​ശൂ​ർ ചേ​ല​ക്ക​ര സ്വ​ദേ​ശി​യാ​ണ്.

ഡ​ബ്ലി​ൻ മേ​റ്റ​ർ മി​സ​റി​കോ​ർ​ഡി​യ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫ് ന​ഴ്സിംഗ് ഇ​ൻ​ഫെ​ക്ഷ​ൻ പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ആ​ണ് ത്രേ​സ്യ ദേ​വ​സി. ചാ​ല​ക്കു​ടി കൊ​ര​ട്ടി സ്വ​ദേ​ശി​യാ​ണ്.

Tags : inmo national executive council election

Recent News

Corehub Up