ഫ്രാങ്ക്ഫർട്ട്: ഇന്ത്യൻ സ്പോർട്സ് ആൻഡ് ഫാമിലി ഫെറെയ്ൻ (ഐഎസ്എഫ്വെെ) സംഘടിപ്പിച്ച ഈ വർഷത്തെ ബാഡ്മിന്റൺ ടൂർണമെന്റും കാർഡ്സ് ടൂർണമെന്റും ഫ്രാങ്ക്ഫർട്ടിൽ ആവേശകരമായി നടത്തി.
വിവിധ പ്രായവിഭാഗങ്ങളിലായി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത മത്സരങ്ങൾ കായികമികവും സൗഹൃദാന്തരീക്ഷവും കൊണ്ട് ഏറെ ശ്രദ്ധേയമായി. ബാഡ്മിന്റൺ മത്സരങ്ങൾ സീനിയർ എ, സീനിയർ ബി, മിക്സ്ഡ്, ജൂനിയർ വിഭാഗങ്ങളിലായിട്ടാണ് നടത്തിയത്.
മത്സരാർഥികളുടെ മികച്ച പ്രകടനങ്ങളും ആവേശകരമായ മത്സരങ്ങളും ടൂർണമെന്റിന് കൂടുതൽ മാറ്റുകൂട്ടി. അതോടൊപ്പം നടന്ന കാർഡ്സ് ടൂർണമെന്റിൽ റമ്മി, 28 എന്നീ വിഭാഗങ്ങളിലായി നിരവധി അംഗങ്ങൾ പങ്കെടുത്തു.
വിജയികൾ - ബാഡ്മിന്റൺ
എ ടീം സിംഗിൾസ്: ഒന്നാം സ്ഥാനം - ജോയ്സ് ജോസഫ്, രണ്ടാം സ്ഥാനം - സുനിൽ ആന്റണി. എ ടീം ഡബിൾസ്: ഒന്നാം സ്ഥാനം - ബിനീഷ് വർഗീസ് & സോബിൻ തോമസ്, രണ്ടാം സ്ഥാനം - മനോജ് തോമസ് & ജിമ്മി തോമസ്.
ബി ടീം സിംഗിൾസ്: ഒന്നാം സ്ഥാനം - ആകർഷ് ഹരീന്ദ്രൻ നായർ,രണ്ടാം സ്ഥാനം - എബിൻ കുരുവിള തോമസ്. ബി ടീം ഡബിൾസ്: ഒന്നാം സ്ഥാനം - ആകർഷ് ഹരീന്ദ്രൻ നായർ & ടോം തോമസ്, രണ്ടാം സ്ഥാനം - എബിൻ കുരുവിള തോമസ് & എൽഡോൻ കുഴിയേലിൽ.
ബി ടീം മിക്സ്ഡ്: ഒന്നാം സ്ഥാനം - ദേവാനന്ദിനി സലിൽ & ദിൽജീത് ഷൈൻ, രണ്ടാം സ്ഥാനം - പെണ്ണമ്മ & ബെന്നി ജോസഫ്. മൂന്നാം സ്ഥാനം - നിധി സൗരവ് & സൗരവ് കുമാർ.
ജൂണിയർ സിംഗിൾസ് : ഒന്നാം സ്ഥാനം - റയാൻ ആന്റണി, രണ്ടാം സ്ഥാനം - റോബിൻ ബെന്നി. ജൂണിയർ ഡബിൾസ്: ഒന്നാം സ്ഥാനം - റോബിൻ ബെന്നി & ജെറോം ജെയിംസ്, രണ്ടാം സ്ഥാനം - ജോയൽ ജെയിംസ് & റയാൻ ആന്റണി.
വിജയികൾ - കാർഡ്സ്: റമ്മി - ഒന്നാം സ്ഥാനം - സന്ദീപ് ഡൊമിനിക് സാവിയോ, രണ്ടാം സ്ഥാനം - തോമസ് കുളത്തിൽ. 28: ഒന്നാം സ്ഥാനം - അഭിലാഷ് ജോർജ് & ജിൻസ് ജോസ്, രണ്ടാം സ്ഥാനം - അരുണ്കുമാർ എ. നായർ & റോജൻ ജോർജ്.
ടൂർണമെന്റിലെ വിജയികൾക്ക് ഐഎസ്എഫ്വെെയുടെ മുതിർന്ന അംഗങ്ങളും വിശിഷ്ടാതിഥികളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് ഗെയിം സൂപ്പർവൈസർ അനൂപ് ജോയ് നീലിയറ നേതൃത്വം നൽകി. തുടർന്ന് കുടുംബ സംഗമത്തിന്റെ ആരവത്തിൽ ഗ്രിൽ പാർട്ടിയോടെ പരിപാടികൾ സമാപിച്ചു.
54 വർഷത്തിലേറെ പാരമ്പര്യമുള്ള ഐഎസ്എഫ്വെെ, ജർമനിയിലെ ആദ്യ ഇന്ത്യൻ സ്പോർട്സ് ക്ലബായി അറിയപ്പെടുന്നു. കായികരംഗത്തും സാമൂഹികരംഗത്തും ഇന്ത്യൻ സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ സംഘടന വർഷങ്ങളായി നിർണായക പങ്ക് വഹിച്ചുവരുന്നു.
മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ താരങ്ങൾക്കും അതിഥികൾക്കും, സംഘാടകർക്കും, ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയ സന്നദ്ധ പ്രവർത്തകർക്കും ഐഎസ്എഫ്വെെ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
Tags : BadmintonTournament CardsChampionship ISFV Frankfurt