x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സി​ൽ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി സാ​ഹി​ത്യ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: February 26, 2026 12:16 PM IST | Updated: February 26, 2026 12:16 PM IST

ഡാ​ള​സ്: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഡാ​ള​സി​ന്‍റെ ഫെ​ബ്രു​വ​രി മാ​സ​ത്തെ പ്ര​തി​മാ​സ സാ​ഹി​ത്യ ച​ർ​ച്ച​യും അം​ഗ​ങ്ങ​ളു​ടെ സ​ർ​ഗാ​ത്മ​ക സം​ഗ​മ​വും റോ​ല​റ്റി​ൽ ന​ട​ന്നു. സൊ​സൈ​റ്റി പ്ര​സി​ഡന്‍റ് അ​ന​ശ്വ​രം മാ​മ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എ​ഴു​ത്തു​കാ​രും വാ​യ​ന​ക്കാ​രും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

അം​ഗ​ങ്ങ​ളു​ടെ ക​ഥാ-​ക​വി​താ അ​വ​ത​ര​ണ​ങ്ങ​ൾ, പു​സ്ത​ക പ​രി​ച​യം, സ​മ​കാ​ലി​ക സാ​ഹി​ത്യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ച​ർ​ച്ച​ക​ൾ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

 

K-Rail Survey

റോ​സ​മ്മ ജോ​ർ​ജ്, സാ​റാ ചെ​റി​യാ​ൻ, സ​ന്തോ​ഷ് പി​ള്ള, ഷാ​ജു ജോ​ൺ, ശാ​മു​വേ​ൽ യോ​ഹ​ന്നാ​ൻ, സി.വി. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ലൈ​ബ്ര​റി സേ​വ​നം: കെ​എ​ൽഎ​സ് ലൈ​ബ്ര​റി​യു​ടെ "കൈ​മാ​റി വാ​യി​ക്കാം' എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​സ്ത​ക വി​ത​ര​ണ​വും ന​ട​ന്നു. വാ​യി​ച്ച പു​സ്ത​ക​ങ്ങ​ൾ​ക്ക് ആ​സ്വാ​ദ​ന​ക്കു​റി​പ്പ് ത​യാ​റാ​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

K-Rail Survey

വാ​യ​ന​യി​ലും എ​ഴു​ത്തി​ലും താ​ത്പ​ര്യ​മു​ള്ള​വ​രെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി സൊ​സൈ​റ്റി​യു​ടെ പു​തി​യ മെ​മ്പ​ർ​ഷി​പ്പ് ക്യാ​മ്പ​യി​നും ച​ട​ങ്ങി​ൽ പു​രോ​ഗ​മി​ച്ചു. സാ​ഹി​ത്യ താ​ത്പര്യ​മു​ള്ള ഏ​വ​രും വ​രും മാ​സ​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഗ​മ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ര​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ബാ​ജി ഓ​ടം​വേ​ലി അ​റി​യി​ച്ചു.

Tags : KLS Dallas Literary Discussion USA

Recent News

Corehub Up