x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ക്ടോ​ബ​ർ 10ന് ​കോ​വ​ൻ​ട്രി​യി​ൽ ക്നാ​നാ​യ ബാ​ഡ്മി​ൻ​റ​ൺ മാ​മാ​ങ്കം

വെബ്ഡെസ്ക്
Published: September 1, 2026 07:03 AM IST | Updated: September 1, 2026 09:41 AM IST

യൂ​റോ​പ്യ​ൻ ക്നാ​നാ​യ ബാ​ഡ്മിന്‍റൺ ടൂ​ർ​ണ​മെ​ന്‍റ്

യൂ​റോ​പ്പി​ലെ ക്നാ​നാ​യ സു​റി​യാ​നി മ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യൂ​റോ​പ്യ​ൻ ക്നാ​നാ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ക്നാ​നാ​യ ബാ​ഡ്മിന്‍റൺ ടൂ​ർ​ണ​മെ​ന്‍റ് 2026 ഒ​ക്ടോ​ബ​ർ 10 ശ​നി​യാ​ഴ്ച കോ​വ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും മേ​ഖ​ല​ക​ളി​ലു​മാ​യി ക​ഴി​യു​ന്ന ക്നാ​നാ​യ മ​ക്ക​ളെ കാ​യി​ക​വേ​ദി​യി​ലൂ​ടെ ഒ​രു​മി​പ്പി​ക്കു​ക​യും, പ​ര​സ്പ​ര സ്നേ​ഹ​വും സൗ​ഹൃ​ദ​വും സ​ഹോ​ദ​ര​ബ​ന്ധ​വും കൂ​ടു​ത​ൽ ഊ​ട്ടി​യു​റ​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് EKC ഈ ​കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ​യ്ക്ക് കാ​യി​ക​രം​ഗ​ത്ത് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും അ​വ​രെ കൂ​ട്ടാ​യ്മ​യു​ടെ ശ​ക്തി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​മു​ള്ള മി​ക​ച്ച വേ​ദി കൂ​ടി​യാ​കും ഈ ​ടൂ​ർ​ണ​മെ​ന്‍റ്.

EKC പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​സ്റ്റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും വി​വി​ധ ഏ​റി​യ കോ​ഡി​നേ​റ്റേ​ഴ്സു​മാ​രു​ടെ​യും ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളു​ടെ​യും* അ​ക്ഷീ​ണ പ​രി​ശ്ര​മ​ത്താ​ലും, സ​ഹ​ക​ര​ണ​ത്തി​ലും ടൂ​ർ​ണ​മെ​ന്റി​നാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യി പു​രോ​ഗ​മി​ച്ചു​വ​രു​ന്നു.

യൂ​റോ​പ്പി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക്നാ​നാ​യ മ​ക്ക​ളു​ടെ മി​ക​ച്ച പ്ര​തി​ക​ര​ണ​വും സ​ഹ​ക​ര​ണ​വും ഇ​തി​നോ​ട​കം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഓ​ഗ​സ്റ്റ് 31ന് ​അ​വ​സാ​നി​ച്ച ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളി​ൽ നി​ര​വ​ധി ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ൾ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ആ​ണ് സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഒ​ന്നാം സ​മ്മാ​നം - 500 യുറോ, ര​ണ്ടാം സ​മ്മാ​നം -300 യുറോ, ​മൂ​ന്നാം സ​മ്മാ​നം - 150 യുറോ.

​കൂ​ടാ​തെ ടൂ​ർ​ണ​മെ​ന്റി​ന്‍റെ ഭാ​ഗ​മാ​യി 55 ഇ​ഞ്ച് ടെ​ലി​വി​ഷ​ൻ സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന റാ​ഫി​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​തി​നു​പു​റ​മെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന താ​ര​ങ്ങ​ൾ​ക്കും യു​വ​താ​ര​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​ക ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ മി​ക​ച്ച പ​ങ്കാ​ളി​ത്ത​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി *ആ​ലെേ ജ​മൃ​ശേ​ര​ശു​മ​ശേീി ഇ​വൗൃ​ര​വ അം​മൃ​റ* ഉം ​ഉ​ണ്ടാ​യി​രി​ക്കും.

*Venue*
12 Bell Green Road, 
Coventry
CV6 7GP
 
കാ​യി​ക​മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശ​ത്തി​നൊ​പ്പം യൂ​റോ​പ്പി​ൽ ഉ​ള്ള ക്നാ​നാ​യ മ​ക്ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഒ​രു​മി​ച്ചു​കൂ​ടാ​നും സൗ​ഹൃ​ദം പ​ങ്കി​ടാ​നും ക​ഴി​യു​ന്ന ഒ​ത്തു​ചേ​ര​ലി​ന്‍റെ ഒ​രു വേ​ദി ആ​ക്കു​വാ​നും സം​ഘാ​ട​ക​ർ ഈ ​ഉ​ദ്യ​മ​ത്തി​ലൂ​ടെ ആ​ഗ്ര​ഹി​ക്കു​ന്നു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന താ​ര​ങ്ങ​ളോ​ടൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളെ​യും യൂ​റോ​പ്പി​ലെ എ​ല്ലാ ക്നാ​നാ​യ മ​ക്ക​ളെ​യും സം​ഘാ​ട​ക​ർ ഹൃ​ദ​യ​പൂ​ർ​വ്വം ഈ ​വേ​ദി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു.

 

Tags : Deepika DeepikaNewspaper BreakingNews Knanaya Badminton

Recent News

Corehub Up