x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക വേ​ണ്ട; ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള ക​രു​ത​ൽ ശേ​ഖ​ര​മു​ണ്ടെ​ന്ന് കു​വൈ​റ്റ് വാ​ണി​ജ്യ മ​ന്ത്രാ​ല​യം

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: March 11, 2026 04:41 PM IST | Updated: March 11, 2026 04:41 PM IST

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് ഒ​രു വ​ർ​ഷ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ക​രു​ത​ൽ ശേ​ഖ​ര​മു​ണ്ടെ​ന്നും ഭ​ക്ഷ്യസു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നും കു​വൈ​റ്റ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ആ​ഗോ​ള, പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​രി, പ​ഞ്ച​സാ​ര, ഭ​ക്ഷ്യ എ​ണ്ണ, പാ​ൽ​പ്പൊ​ടി തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വ​ലി​യ ശേ​ഖ​രം രാ​ജ്യ​ത്തു​ണ്ട്.

നി​ല​വി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ആ​റ് മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ സു​ഗ​മ​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ആ​വ​ശ്യ​മാ​യ സ്റ്റോ​ക്ക് ല​ഭ്യ​മാ​ണ്. രാ​ജ്യ​ത്തെ ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മി​റ്റി സ്ഥി​തി​ഗ​തി​ക​ൾ നി​ര​ന്ത​രം വി​ല​യി​രു​ത്തി വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കൃ​ത്രി​മ​മാ​യ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഉ​പ​ഭോ​ക്തൃ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​മാ​യും വി​ത​ര​ണ​ക്കാ​രു​മാ​യും സ​ഹ​ക​രി​ച്ച് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​യും വി​ല നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്താ​ൻ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള പ്ര​ത്യേ​ക സം​ഘം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags : Commerce Ministry Kuwait Food War

Recent News

Corehub Up