ഡബ്ലിൻ: ബെൽഫാസ്റ്റ് സെന്റ് തോമസ് സീറോമലബാർ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ നോമ്പുകാല ധ്യാനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബെൽഫാസ്റ്റിലെ സെന്റ് ബെനെടെറ്റ് ദേവാലയത്തിൽ (St. Bernadette Church, Rosetta Road, Belfast BT6 0LU) നടക്കും.
വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ധ്യാന ശുശ്രൂഷകൾ പ്രശസ്ത ധ്യാനഗുരുവായ ഫാ. ജോസഫ് പുത്തൻപുരക്കൽ OFM Cap നയിക്കും. ഇരുദിവസങ്ങളിലും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന അർപ്പിക്കപ്പെടുകയും തുടർന്ന് രാത്രി ഒമ്പത് വരെ ധ്യാന ശുശ്രൂഷകൾ ഉണ്ടായിരിക്കുകയും ചെയ്യും.
കൂടാതെ, ആണ്ടുകുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും അനുസ്മരിക്കുന്ന വലിയ ആഴ്ചയിലേക്കുള്ള നോമ്പിന്റെ ആത്മാർഥത ഉൾക്കൊണ്ട് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഈശോമിശിഹായുടെ പീഢാനുഭവവും കുരിശുമരണവും ഉഥാനവും അനുസ്മരികുന്ന വലിയ ആഴ്ചയിലേക്കുള്ള ആത്മീയ ഒരുക്കമായി ഈ ധ്യാനത്തിൽ പങ്കുചേർന്ന് നോമ്പിന്റെ ചൈതന്യം ഉൾക്കൊണ്ട്, അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി ചാപ്ലിന്മരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. അനീഷ് വഞ്ചിപ്പറയിൽ എന്നിവർ അഭ്യർഥിച്ചു.
Tags : Lenten Retreat Belfast St. Bernadette Church NRI News Fr. Joseph Puthenpurackal