x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ഗീ​യ​നാ​ദം ഷൈ​നിം​ഗ് സ്റ്റാ​ർ 2026: അ​റ്റ്‌​ലാ​ന്‍റ​യി​ൽ സം​ഗീ​ത മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

പി.​പി. ചെ​റി​യാ​ൻ
Published: April 14, 2026 04:03 PM IST | Updated: April 14, 2026 04:03 PM IST

അ​റ്റ്‌​ലാ​ന്‍റാ: അ​റ്റ്‌​ലാ​ന്‍റാ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രി​സ്തീ​യ യു​ട്യൂ​ബ് ചാ​ന​ലാ​യ "സ്വ​ർ​ഗീ​യ​നാ​ദം' സം​ഗീ​ത​ത്തി​ൽ അ​ഭി​രു​ചി​യു​ള്ള പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി "സ്വ​ർ​ഗീ​യ​നാ​ദം ഷൈ​നിം​ഗ് സ്റ്റാ​ർ' എ​ന്ന പേ​രി​ൽ യു​ട്യൂ​ബ് ലൈ​വ് ഷോ ​ആ​രം​ഭി​ക്കു​ന്നു.

ജൂ​ലൈ മു​ത​ൽ സം​പ്രേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യു​ടെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഒ​ക്ടോ​ബ​ർ 10ന് ​അ​റ്റ്‌​ലാന്‍റ​യി​ൽ ന​ട​ത്ത​പ്പെ​ടും. മ​ല​യാ​ള ക്രി​സ്തീ​യ സം​ഗീ​ത മേ​ഖ​ല​യി​ലെ പ്ര​മു​ഖ ഗാ​യ​ക​രും സം​ഗീ​ത സം​വി​ധാ​യ​ക​രും പ​രി​പാ​ടി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി എ​ത്തും.

യുഎ​സ്, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ഒമ്പതിനും 18നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. മ​ത്സ​ര​ത്തി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ കാ​ഷ് അ​വാ​ർ​ഡും കൂ​ടാ​തെ പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​രു​ടെ ആ​ൽ​ബ​ങ്ങ​ളി​ൽ പാ​ടാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​വും ല​ഭി​ക്കും.

താ​ത്പര്യ​മു​ള്ള കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ ജൂ​ൺ 15ന് ​മു​ൻ​പാ​യി സം​ഘാ​ട​ക​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ണ്ണി പാ​റ​വ​നേ​ത്ത് - 678 866 5336 (വാട്‌സ്ആപ്).

Tags : Music Show Live USA Canada

Recent News

Corehub Up