x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് പു​നഃ​പ​രീ​ക്ഷ: പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ പരിഹരിക്കണ​മെ​ന്ന് ആ​ർ​എ​സ്‌​സി


Published: May 15, 2026 11:42 AM IST | Updated: May 15, 2026 11:50 AM IST

ദു​ബാ​യി: നീ​റ്റ് - യു​ജി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​ന:​പ​രീ​ക്ഷ സം​ബ​ന്ധ​മാ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​ത​യി​ല്ലാ​യ്മ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​യി രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ​എ​സ്‌​സി) ഗ്ലോ​ബ​ൽ ക​മ്മി​റ്റി അ​റി​യി​ച്ചു.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ ഏ​ഴു​തി​യ ഗ​ൾ​ഫി​ലെ​യും മ​റ്റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് പോ​യി. നി​ല​വി​ൽ ഇ​ന്ത്യ​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് നാ​ട്ടി​ലെ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷാ അ​നു​മ​തി ല​ഭി​ക്കു​മോ എ​ന്ന​തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​പ്പെ​ടു​ന്നു​ണ്ട്.

ഭീ​മ​മാ​യ ടി​ക്ക​റ്റ് നി​ര​ക്കാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ ഗ​ൾ​ഫ് സെ​ക്ട​റി​ൽ ഈ​ടാ​ക്കു​ന്ന​ത്. നീ​റ്റ് പു​നഃ​പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വം പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ലി​യ മാ​ന​സി​ക, സാ​മ്പ​ത്തി​ക, അ​ക്കാ​ദ​മി​ക് സ​മ്മ​ർ​ദ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലും വ്യ​ക്ത​ത​യും ആ​വ​ശ്യ​പ്പെ​ട്ട് ആ​ർ​എ​സ്‌​സി, നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​ക്ക് (എ​ൻ​ടി​എ) ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ക​യും അ​വ​രു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ചു​ള്ള പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ആ​ർ എ​സ് സി ​ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പു​തി​യ പ​രീ​ക്ഷ തീ​യ​തി, ഫ​ലം, പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ ഷെ​ഡ്യൂ​ൾ അ​ടി​യ​ന്ത​ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് മെ​ഡി​ക്ക​ൽ സ്വ​പ്ന​ങ്ങ​ളു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്ക​രു​തെ​ന്നും സു​താ​ര്യ​ത​യോ​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ട് പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ലേ​ക്കു​ള്ള പൊ​തു​ജ​ന വി​ശ്വാ​സം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​ർ​എ​സ്‌​സി അ​ഭ്യ​ർ​ഥി​ച്ചു.

Tags : NEET re-exam Gulf Students

Recent News

Corehub Up