x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സി​സ്റ്റേ​ഴ്സി​ന്‍റെ സം​ഗ​മം ഏ​പ്രി​ൽ 17 മുതൽ

റോയി ചേലമലയിൽ
Published: February 27, 2026 04:30 PM IST | Updated: February 28, 2026 04:54 PM IST

ഷി​ക്കാ​ഗോ: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​താ സ്ഥാ​പ​ന​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ​യും മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത ജൂ​ബി​ലി​യു​ടെ​യും ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന മ​ല​യാ​ളി ക​ന്യാ​സ്ത്രീ​മാ​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഷി​ക്കാ​ഗോ ബെ​ൻ​സെ​ൻ​വി​ല്ല് സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ ഏ​പ്രി​ൽ 17,18 തീ​യ​തി​ക​ളി​ലാ​ണ് സം​ഗ​മം ന​ട​ക്കു​ക. അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും വി​വി​ധ രൂ​പ​ത​ക​ളി​ൽ ആ​തു​ര ശു​ശ്രൂ​ഷാ​രം​ഗ​ത്തും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന ശു​ശ്രൂ​ഷ​ക​ളി​ലും വി​ദ്യാ​ഭാ​സ മേ​ഖ​ല​ക​ളി​ലും മി​ഷ​ന​റി​മാ​രാ​യി ശു​ശ്രൂ​ഷ ചെ​യ്യു​ന്ന വി​വി​ധ സ​ന്യാ​സി​നി സ​മൂ​ഹ​ങ്ങ​ളി​ൽ​പെ​ട്ട മ​ല​യാ​ളി ക​ന്യാ​സ്ത്രീ​മാ​രു​ടെ സ​മ്മേ​ള​ന​മാ​ണ് ഒരുങ്ങുന്നത്.

മാ​ർ ജോ​യി ആ​ല​പ്പാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ.​ഫാ. തോ​മ​സ് മു​ള​വ​നാ​ൽ, റ​വ.​ഫാ. ജോ​ൺ മേ​ലേ​പ്പു​റം, വി​കാ​രി ജ​ന​റാ​ളും ക​ത്തീ​ഡ്ര​ൽ പ​ള്ളി വി​കാ​രി​യു​മാ​യ റ​വ.​ഫാ. തോ​മ​സ് ക​ടു​ക​പ്പ​ള്ളി​ൽ, ബെ​ൻ​സെ​ൻ​വി​ല്ല് സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി വി​കാ​രി റ​വ. ഫാ. ​അ​ബ്ര​ഹാം ക​ള​രി​ക്ക​ൽ, മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി റ​വ. ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

 

K-Rail Survey

ഈ ​സ​മ​ർ​പ്പി​ത സം​ഗ​മ​ത്തി​ന്‍റെ ജ​ന​റ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ​ടോ​ണി പു​ല്ലാ​പ്പ​ള്ളി ആ​ണ്. ഏ​പ്രി​ൽ 17ന് രാ​വി​ലെ 11ന് ആ​രം​ഭി​ക്കു​ന്ന പ്രോ​ഗ്രാം വൈ​കു​ന്നേ​രം അ​ഞ്ചിനുള്ള സ​മൂ​ഹ​ബ​ലി​യോ​ടെ ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്‌​ഘാ​ട​നം ചെ​യ്യ​പ്പെ​ടും. തു​ട​ർ​ന്ന് വി​ശി​ഷ്ഠാ​തി​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും.

18ന് ഉ​ച്ച​യോ​ടെ സ​മ്മേ​ള​നം അ​വ​സാ​നി​ക്കും. 17ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മൂ​ഹ​ബ​ലി​യി​ലും പൊ​തു​സ​മ്മേ​ള​ന​ത്തി​ലും തു​ട​ർ​ന്നു​ള്ള ക​ലാ​പ​രി​പാ​ടി​യി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത മ​ല​യാ​ളി​ക​ളാ​യ സ​മ​ർ​പ്പി​ത സ​ന്യാ​സി​നി സ​മൂ​ഹാം​ഗ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് ഈ ​സം​ഗ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ൾ ആ​ക​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​ഭ്യ​ർ​ഥിച്ചു.

രജി​സ്ട്രേ​ഷ​ന് ജ​യിം​സ് മ​ന്നാ​കു​ളം (312 622 3326), സി. ​ലി​സാ (281 919 9583) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടു​ക.

Tags : sisters meet usa chicago nri news

Recent News

Corehub Up