x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ഗീ​യ സം​ഗീ​തം ഇ​ന്ന്; മു​ഖ്യാ​തി​ഥി​യാ​യി സം​ഗീ​ത​ജ്ഞ​ൻ മോ​ൻ​സി തോ​മ​സ് കാ​ര​യ്ക്ക​ൽ

പി.​പി. ചെ​റി​യാ​ൻ
Published: July 24, 2026 04:27 PM IST | Updated: July 24, 2026 04:27 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

 

ഡി​ട്രോ​യി​റ്റ്: ലോ​ക​മെ​മ്പാ​ടു​മു​ള്ള സം​ഗീ​താ​സ്വാ​ദ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ഓ​ൺ​ലൈ​ൻ സം​ഗീ​ത കൂ​ട്ടാ​യ്മ​യാ​യ "സ്വ​ർ​ഗീ​യ സം​ഗീ​തം' പ​ര​മ്പ​ര​യു​ടെ 47-ാമ​ത് വോ​ളി​യം ഇ​ന്ന് ഓ​ൺ​ലൈ​ൻ സം​ഗീ​ത സാ​യാ​ഹ്ന​മാ​യി അ​ര​ങ്ങേ​റും.

ഈ​സ്റ്റേ​ൺ സ​മ​യം രാ​ത്രി 8.15ന് ​സൂം പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി സം​പ്രേ​ഷ​ണം ചെ​യ്യു​ക. പ്ര​ശ​സ്ത ഗാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നും സൗ​ണ്ട് എൻജിനി​യ​റു​മാ​യ മോ​ൻ​സി തോ​മ​സ് കാ​ര​യ്ക്ക​ൽ പ​ങ്കെ​ടു​ക്കു​ന്ന "ഫേ​സ് ടു ​ഫേ​സ്' അ​ഭി​മു​ഖ​വും ത​ത്സ​മ​യ ഗാ​ന​സ​ന്ധ്യ​യു​മാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

സു​വി​ശേ​ഷ-​ആ​ത്മീ​യ സം​ഗീ​ത​രം​ഗ​ത്ത് നൂ​റി​ല​ധി​കം ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള മോ​ൻ​സി തോ​മ​സ് കാ​ര​യ്ക്ക​ൽ നി​ര​വ​ധി ഗാ​ന​ങ്ങ​ളു​ടെ ഓ​ർ​ക്ക​സ്ട്രേ​ഷ​നും നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.

മാ​ർ​ത്തോ​മ്മാ ഇ​വാ​ഞ്ച​ലി​സ്റ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ ഡോ. ​മാ​ത്യൂ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​മ്മോ​റി​യ​ൽ ഗോ​സ്പ​ൽ ടീ​മി​ൽ ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി അ​ദ്ദേ​ഹം സ​ജീ​വ അം​ഗ​മാ​ണ്.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക്രൈ​സ്ത​വ ആ​ത്മീ​യ സം​ഗ​മ​മാ​യ മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​ത​സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മാ​രാ​മ​ൺ ക്വ​യ​റി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യും അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​ണെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

എം.ജി. ശ്രീ​കു​മാ​ർ, കെ.ജി. മാ​ർ​ക്കോ​സ്, കെ​സ്റ്റ​ർ, ഇ​മ്മാ​നു​വ​ൽ ഹെ​ൻ​റി, അ​ഭി​ജി​ത്ത് തു​ട​ങ്ങി പ്ര​മു​ഖ പി​ന്ന​ണി -​ സു​വി​ശേ​ഷ ഗാ​യ​ക​രു​മാ​യി സ​ഹ​ക​രി​ച്ച് നി​ര​വ​ധി ശ്ര​ദ്ധേ​യ ഗാ​ന​ങ്ങ​ൾ അ​ദ്ദേ​ഹം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭാ​ര്യ സീ​നാ​മോ​ളും മ​ക​ൾ മ​രി​യ റെ​യ്ച്ച​ലും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ത്തോ​ടൊ​പ്പം തി​രു​വ​ല്ല​യി​ലാ​ണ് താ​മ​സം.

സാം ​അ​ല​ക്സിന്‍റെ പ്രാ​രം​ഭ പ്രാ​ർഥ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന സം​ഗീ​ത​സാ​യാ​ഹ്ന​ത്തി​ൽ റ​വ. ജേ​ക്ക​ബ് തോ​മ​സ് സ​മാ​പ​ന പ്രാ​ർ​ത്ഥ​ന നി​ർ​വ​ഹി​ക്കും. സ​ണ്ണി, റ​വ. സാം ​ലൂ​ക്കോ​സ്, ജോ​ജു, സാ​ബു, ഷി​ജു, അ​ജി, റി​ട്ടു, ര​ജ​നി, ഷീ​ബ, ജ​നി​യ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ സ​ഹ​പ​ങ്കാ​ളി​ക​ളാ​കും.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ആ​ത്മീ​യ സം​ഗീ​താ​സ്വാ​ദ​ക​രെ ഈ ​അ​നു​ഗ്ര​ഹീ​ത സം​ഗീ​ത​സ​ന്ധ്യ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സൂം ​ലൈ​വ് വി​വ​ര​ങ്ങ​ൾ: മീറ്റിംഗ് ഐഡി: 769 374 4841, പാസ്കോഡ്: music.

Tags : swargeeyanadham musicconcert usa nrinews

Recent News

Corehub Up