x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക്സ​സ് ഗ​വ​ർ​ണ​ർ തെര​ഞ്ഞെ​ടു​പ്പ്: ഗ്രി​ഗ് ആ​ബ​ട്ടും ജി​ന ഹി​നോ​ജോ​സ​യും നേ​ർ​ക്കു​നേ​ർ

പി.പി. ചെറിയാൻ
Published: March 6, 2026 05:53 AM IST | Updated: March 6, 2026 09:42 AM IST

ടെ​ക്സ​സ്: വ​രാ​നി​രി​ക്കു​ന്ന ടെ​ക്സ​സ് ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥിയാ​യി നി​ല​വി​ലെ ഗ​വ​ർ​ണ​ർ ഗ്രി​ഗ് ആ​ബ​ട്ടും, ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥയാ​യി സ്റ്റേ​റ്റ് റ​പ്ര​സെ​ന്‍റ​റ്റീ​വ് ജി​ന ഹി​നോ​ജോ​സ​യും ഏ​റ്റു​മു​ട്ടും. ചൊ​വ്വാ​ഴ്ച ന​ട​ന്ന പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ഇ​രു​വ​ർ​ക്കും ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​ക​ളു​ടെ നാ​മ​നി​ർ​ദേശം ല​ഭി​ച്ച​ത്.

ത​ന്നെ വെ​ല്ലു​വി​ളി​ച്ച 10 സ്ഥാ​നാ​ർ​ഥിക​ളെ​യും പി​ന്നി​ലാ​ക്കി 82.5 ശതമാനം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് ഗ്രി​ഗ് ആ​ബ​ട്ട് വി​ജ​യി​ച്ച​ത്. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​തെര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ ടെ​ക്സ​സിന്‍റെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഗ​വ​ർ​ണ​റാ​യി ആ​ബ​ട്ട് മാ​റും.

ഡെ​മോ​ക്രാ​റ്റി​ക് പ്രൈ​മ​റി​യി​ൽ എ​ട്ട് എ​തി​രാ​ളി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി 60 ശതമാനം വോ​ട്ടു​ക​ളോ​ടെ​യാ​ണ് ജി​ന ഹി​നോ​ജോ​സ വി​ജ​യം ഉ​റ​പ്പി​ച്ച​ത്. 1995-ന് ​ശേ​ഷം ടെ​ക്സ​സി​ൽ ഒ​രു ഡെ​മോ​ക്രാ​റ്റി​ക് ഗ​വ​ർ​ണ​ർ എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് ഹി​നോ​ജോ​സ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

വ​സ്തു നി​കു​തി കു​റ​യ്ക്കു​ക, അ​തി​ർ​ത്തി സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് ആ​ബ​ട്ടി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. എ​ന്നാ​ൽ എ​ല്ലാ​വ​ർ​ക്കും പ്രാ​പ്യ​മാ​യ ആ​രോ​ഗ്യ​ര​ക്ഷ, ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യി​ലാ​ണ് ഹി​നോ​ജോ​സ ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്.

ന​വം​ബ​ർ മൂന്നിനാ​ണ് ടെ​ക്സ​സ് ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക​മാ​യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Tags : Texas gubernatorial election

Recent News

Corehub Up