x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണ മഹോത്സവം അവിസ്മരണീയമായി

സുമോദ് നെല്ലിക്കാല
Published: September 4, 2026 02:00 AM IST | Updated: September 4, 2026 02:01 AM IST

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണ മഹോത്സവം

ഫി​ല​ഡ​ൽ​ഫി​യ: കേ​ര​ള​ത്തിന്‍റെ​ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​വും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യും വി​ളി​ച്ചോ​തി​ക്കൊ​ണ്ട് ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്റെ (TKF) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം 2026 ഓ​ണ മ​ഹോ​ത്സ​വം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ​യും സാം​സ്കാ​രി​ക അ​വ​ത​ര​ണ​ങ്ങ​ളു​ടെ​യും പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​ന്‍റെ​യും വേ​ദി​യൊ​രു​ക്കി​കൊ​ണ്ട് കേ​ര​ളീ​യ പൈ​തൃ​ക​ത്തി​ന് അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ തി​ല​ക​ക്കു​റി ചാ​ർ​ത്തി പ്രൗ​ഢ ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.

സം​ഗീ​തം, നൃ​ത്തം, ഘോ​ഷ​യാ​ത്ര, പൊ​തു​സ​മ്മേ​ള​നം, പു​ര​സ്കാ​ര വി​ത​ര​ണം, സ്റ്റേ​ജ് ഷോ ​എ​ന്നി​വ​കൊ​ണ്ട് സ​മ്പ​ന്ന​മാ​യ ആ​ഘോ​ഷ​ത്തി​ൽ വി​വി​ധ ത​ല​മു​റ​ക​ളി​ലു​ള്ള മ​ല​യാ​ളി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​യി. മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ കൂ​ട്ടാ​യ്മ​യും കേ​ര​ളീ​യ സം​സ്കാ​ര​ത്തി​ന്റെ പാ​ര​മ്പ​ര്യ​വും ആ​ഘോ​ഷ​മാ​ക്കി മാ​റ്റി​യ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ക​ലാ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ തു​ട​ക്ക​ത്തി​ൽ ഷി​ജി ഷാ​നി എം.​സി​യാ​യി ഏ​കോ​പി​പ്പി​ച്ച ഗാ​നാ​ലാ​പ​ന സ​ദ​സ് മു​ന്നോ​ടി​യാ​യി ന​ട​ന്നു. സു​മോ​ദ് നെ​ല്ലി​ക്കാ​ല, ജീ​മോ​ൻ ജോ​ർ​ജ്, ഷി​ജി ഷാ​നി, റീ​മ അ​ബി, ജെ​യ്‌​സ​ൺ വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന​ങ്ങ​ളോ​ട് കൂ​ടി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി.

കേ​ര​ളീ​യ ത​നി​മ വി​ളി​ച്ചോ​തി​യ ഓ​ണ ഘോ​ഷ​യാ​ത്ര പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി. ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ബാ​ന​റി​ന് കീ​ഴി​ൽ ഭാ​ര​വാ​ഹി​ക​ളും വി​ശി​ഷ്ടാ​തി​ഥി​ക​ളും താ​ല​പ്പൊ​ലി​യു​മാ​യി അ​ണി​നി​ര​ന്ന​പ്പോ​ൾ മ​ഹാ​ബ​ലി​യു​ടെ സാ​ന്നി​ധ്യ​വും ചെ​ണ്ട​മേ​ള​വും ഘോ​ഷ​യാ​ത്ര​യ്ക്ക് ഉ​ത്സ​വ​ച്ഛാ​യ ന​ൽ​കി. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​രി​പാ​ടി പ​ങ്കാ​ളി​ക​ളും ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു.

ഘോ​ഷ​യാ​ത്ര​യു​ടെ അ​റി​യി​പ്പു​ക​ളും അ​വ​ത​ര​ണ​വും ജീ​മോ​ൻ ജോ​ർ​ജും സു​രേ​ഷ് നാ​യ​രും നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ഓ​ണാ​ചാ​ര​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് കേ​ര​ള​ത്തി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ദൃ​ശ്യ​ഭം​ഗി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ പു​നഃ​സൃ​ഷ്ടി​ച്ച മ​നോ​ഹ​ര​മാ​യ വേ​ദി​യാ​യി ഘോ​ഷ​യാ​ത്ര മാ​റി.തു​ട​ർ​ന്ന് ഭാ​ര​വാ​ഹി​ക​ളും വി​ശി​ഷ്ടാ​തി​ഥി​ക​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​യി​ച്ചു.

ച​ട​ങ്ങി​ന്റെ എം.​സി.​മാ​രാ​യി സാ​ജ​ൻ വ​ർ​ഗീ​സും അ​ഭി​ലാ​ഷ് ജോ​ണും നേ​തൃ​ത്വം ന​ൽ​കി. കേ​ര​ളീ​യ ക​ലാ​പാ​ര​മ്പ​ര്യ​ത്തി​ന്‍റെ മ​നോ​ഹാ​രി​ത നി​റ​ച്ച മെ​ഗാ തി​രു​വാ​തി​ര​യും മെ​ഗാ മോ​ഹി​നി​യാ​ട്ട​വും വേ​ദി​യി​ൽ അ​ര​ങ്ങേ​റി. മാ​താ ഡാ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ ഗു​രു ഗി​ന്ന​സ് ബേ​ബി ത​ട​വി​നാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കൊ​റി​യോ​ഗ്ര​ഫി. നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ൾ കാ​ണി​ക​ളു​ടെ കൈ​യ​ടി നേ​ടി.

തു​ട​ർ​ന്ന് ഓ​ണ​ത്തി​ന്റെ ഐ​തി​ഹ്യ​വും മ​ല​യാ​ളി​യു​ടെ ജീ​വി​ത​ത്തി​ൽ ഓ​ണ​ത്തി​നു​ള്ള സാം​സ്കാ​രി​ക പ്രാ​ധാ​ന്യ​വും ഓ​ർ​മ്മി​പ്പി​ക്കു​ന്ന മ​ഹാ​ബ​ലി​യു​ടെ സ​ന്ദേ​ശ​വും ഓ​ണം കൗ​ണ്ട്‌​ഡൗ​ൺ വീ​ഡി​യോ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.

ഓ​ണ​ത്തി​ന്‍റെ ഐ​തി​ഹ്യ​വും മ​ല​യാ​ളി​യു​ടെ സാം​സ്കാ​രി​ക ജീ​വി​ത​ത്തി​ൽ ഓ​ണ​ത്തി​നു​ള്ള സ്ഥാ​ന​വും ഓ​ർ​മി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി ജോ​ർ​ജ് പൊ​തു​സ​മ്മേ​ള​ന​ത്തി​ന്റെ എം.​സി​യാ​യി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​നം ഡോ. ​ജാ​സ്മി​ൻ വി​ൻ​സ​ന്റ് എം.​ഡി. ആ​ല​പി​ച്ചു. ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം മി​സ്. അ​ബി​യ മാ​ത്യു ആ​ല​പി​ച്ചു.

​ഓ​ണം ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​നും ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഭാ​ര​വാ​ഹി​യു​മാ​യ ബി​നു മാ​ത്യു സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ഐ​ക്യ​വും സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും കേ​ര​ളീ​യ സം​സ്കാ​ര​വും ഭാ​ഷ​യും പാ​ര​മ്പ​ര്യ​വും അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​നും ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ഒ​ത്തു​ചേ​ർ​ന്ന് ന​ട​ത്തു​ന്ന കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്തി​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ ലെ​നോ സ്ക​റി​യ അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തി​ന് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വ​ള​ർ​ച്ച​യി​ൽ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം തു​ട​ർ​ന്നും സ​ജീ​വ​മാ​യ പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല​യാ​ളി സ​മൂ​ഹ​ത്തെ ഒ​രു​മി​പ്പി​ക്കു​ക​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ച​ട​ങ്ങി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മു​ഹൂ​ർ​ത്ത​മാ​യി​രു​ന്നു ഡോ. ​എം.​വി. പി​ള്ള​ക്ക് ട്രൈ​സ്റ്റേ​റ്റ് ലൈ​ഫ്‌​ടൈം അ​ച്ചീ​വ്‌​മെ​ന്റ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.

വി​ൻ​സ​ന്റ് ഇ​മ്മാ​നു​വ​ൽ ഡോ. ​എം.​വി. പി​ള്ള​യെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​വും സാ​മൂ​ഹി​ക-​വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നേ​ട്ട​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ത്യേ​ക വീ​ഡി​യോ​യും പ്ര​ദ​ർ​ശി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ ദീ​ർ​ഘ​കാ​ല​ത്തെ സേ​വ​ന​ങ്ങ​ൾ​ക്കും സ​മൂ​ഹ​ത്തി​നും വി​വി​ധ മേ​ഖ​ല​ക​ൾ​ക്കും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​ത് എ​ന്ന് അ​വാ​ർ​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജീ​മോ​ൻ ജോ​ർ​ജ് സ​ന്ദേ​ശ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ച ഡോ. ​പി​ള്ള ത​നി​ക്ക് ല​ഭി​ച്ച അം​ഗീ​കാ​രം വ്യ​ക്തി​പ​ര​മാ​യ ബ​ഹു​മ​തി​യാ​യി മാ​ത്രം കാ​ണു​ന്നി​ല്ലെ​ന്നും, സ​മൂ​ഹ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ല​ഭി​ക്കു​ന്ന പ്ര​ചോ​ദ​ന​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ വ​ള​ർ​ച്ച​യി​ൽ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നും പ​ര​സ്പ​ര പി​ന്തു​ണ​യ്ക്കും വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പു​തി​യ ത​ല​മു​റ​യ്ക്ക് വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം സ​മൂ​ഹ​ബോ​ധ​വും സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ളും പ​ക​ർ​ന്നു ന​ൽ​കേ​ണ്ട​ത് മു​തി​ർ​ന്ന ത​ല​മു​റ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ 24 ന്യൂ​സ് ചാ​ന​ൽ എ​ഡി​റ്റ​റും ഫ്ല​വേ​ഴ്സ് ടി​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​പി. ജെ​യിം​സ് ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹം കേ​ര​ള​ത്തി​ന്റെ സം​സ്കാ​ര​വും ഭാ​ഷ​യും പാ​ര​മ്പ​ര്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ലെ മ​റ്റു​ള്ള​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​ണം മ​ല​യാ​ളി​യു​ടെ മ​ന​സ്സി​ൽ ന​ന്മ​യു​ടെ​യും സ​മ​ത്വ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും സ​ന്ദേ​ശം പ​ക​രു​ന്ന ആ​ഘോ​ഷ​മാ​ണെ​ന്നും, അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ കേ​ര​ള​ത്തി​ന്റെ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​ൽ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ​ക്ക് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്നും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews Tri-State Kerala Onam Festival

Recent News

Corehub Up