കുവൈറ്റ് സിറ്റി: ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ രണ്ട് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ഇമാദ് അൽ-ഷരാഹും മേജർ ഫഹദ് അബ്ദുൽ അസീസ് അൽ-മജ്മദും ആണ് വീരമൃത്യു വരിച്ചത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ലാൻഡ് ബോർഡർ സെക്യൂരിറ്റിയിലെ അംഗങ്ങളായിരുന്നു ഇരുവരും.
വിയോഗത്തിൽ ആഭ്യന്തര മന്ത്രാലയം ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാൻ സുരക്ഷാ സേന ധൈര്യത്തോടും സമർപ്പണത്തോടും കൂടി കർത്തവ്യം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Tags : Kuwait Security Personnel Abdullah Imad Al-Sharrah Major Fahd Abdulaziz Al-Majmaid NRI News