x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഹൂ​സ്റ്റ​ൺ പ്രൊ​വി​ൻ​സ് ന​ട​ത്തി​യ

ജീ​മോ​ൻ റാ​ന്നി
Published: April 22, 2026 03:07 PM IST | Updated: April 22, 2026 03:32 PM IST

ഹൂ​സ്റ്റ​ൺ: ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഹൂ​സ്റ്റ​ൺ പ്രൊ​വി​ൻ​സ് ഫ്ര​ണ്ട്‌​സ് ഓ​ഫ് ഗ്രീ​ൻ വി​ല്ലേ​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ടാ​ലെ​ന്‍റ് ഓ​ഫ് ടെ​ക്സ​സ് ടാ​ല​ന്‍റ് ഷോ ​വ​ൻ വി​ജ​യ​മാ​യി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​സ്റ്റാ​ഫോ​ർ​ഡ് സി​വി​ക് സെ​ന്‍റ​റി​ൽ സൂ​സ​ൻ ജേ​ക്ക​ബി​ന്‍റെ പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ടാ​ല​ന്‍റ് ഷോ​യി​ൽ ഡ​ബ്ല്യു​എം​സി ഹൂ​സ്റ്റ​ൺ പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കും എ​ത്തി​ച്ചേ​ർ​ന്ന എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം അ​റി​യി​ച്ചു.

തു​ട​ർ​ന്ന് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും നി​ല​വി​ലെ പ്ര​സി​ഡ​ന്‍റു​മാ​യ എ​സ്.​കെ. ചെ​റി​യാ​ൻ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി.

 

K-Rail Survey

1997ൽ ​സ്ഥാ​പി​ത​മാ​യ ഡ​ബ്ല്യു​എം​സി ഹൂ​സ്റ്റ​ൺ പ്രൊ​വി​ൻ​സ് നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മൂ​ഹി​ക അ​വ​ബോ​ധം ന​ൽ​കു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഇ​തി​നോ​ട​കം ന​ട​ത്തി​യ​ത് അ​ദ്ദേ​ഹം ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ വി​വ​രി​ക്കു​ക​യു​ണ്ടാ​യി.

കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​രു​പ​തോ​ളം വീ​ടു​ക​ൾ നി​ർ​ധ​ന​ർ​ക്ക് വ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ധ​ന​ശേ​ഖ​ര​ണാ​ർ​ഥ​മാ​ണ് ​ടാ​ല​ന്‍റ് ഷോ ​സ​ഘ​ടി​പ്പി​ച്ച​തി​ന്‍റെ ഉ​ദ്ദേ​ശ​മെ​ന്നും എ​സ്.​കെ. ചെ​റി​യാ​ൻ പ​റ​ഞ്ഞു.

ശേ​ഷം ടാ​ല​ന്‍റ് ഷോ​യു​ടെ പ്ര​ധാ​ന സ്പോ​ൺ​സ​ർ​മാ​രാ​യ ജെ​യിം​സ് ഊ​ലൂ​ട്ട്, സി​ബു വ​ർ​ഗീ​സ്, സു​രേ​ഷ് രാ​മ​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

 

K-Rail Survey

തു​ട​ർ​ന്ന് സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ഡ​ബ്ല്യു​എം​സി ഹൂ​സ്റ്റ​ൺ പ്രൊ​വി​ൻ​സ് വൈ​സ് ചെ​യ​ർ പൊ​ന്നു പി​ള്ള, മാ​ഗ് പ്ര​ഡി​ഡ​ന്‍റ് റോ​യ് മാ​ത്യു, ഹി​ന്ദു സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​രാം​ദാ​സ് ക​ണ്ട​ത്ത് എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

തു​ട​ർ​ന്ന് ന​ട​ത്ത​പ്പെ​ട്ട ഡോ. ​സു​ന​ന്ദ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സു​ന​ന്ദ പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ് സെ​ന്‍റ​റി​ലെ ക​ലാ​പ്ര​തി​ഭ​ക​ൾ ന​ട​ത്തി​യ വി​വി​ധ ന​യ​ന മ​നോ​ഹ​ര നൃ​ത്ത​ങ്ങ​ളും ജെ​യ്‌​മി, ഗീ​താ​ഞ്ജ​ലി, ക്രി​സ്റ്റ​ൽ എ​ന്നി​വ​രു​ടെ കു​ച്ചു​പ്പി​ടി, ഭ​ര​ത​നാ​ട്യം എ​ന്നി​വ​യും റീ​വ പെ​ർ​ഫോ​മിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഗീ​ത സാ​ന്ദ്ര​മാ​യ വ​യ​ലി​ൻ തീ​ർ​ത്ത ഫ്യൂ​ഷ​ൻ സം​ഗീ​ത മേ​ള​യും സു​നി​ൽ ഷി​ക്കാ​ഗോ, റോ​ഷി മാ​ലേ​ത്ത്, റോ​ണി​സി മാ​ലേ​ത്ത്, മെ​റീ​ന, മേ​ഴ്‌​സി, സി​സി രാ​ജേ​ഷ്, രാ​മ​ച​ന്ദ്ര​ൻ വ​ട​ക്കേ​മ​ഠം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​ന​മേ​ള​യും ടാ​ല​ന്‍റ് ഷോ​യെ ഹൃ​ദ്യ​​മാ​ക്കി.

എം​സി​മാ​രാ​യ അ​നി​ൽ ജ​നാ​ർ​ദ്ദ​ന​ൻ, ആ​ൻ​സി ശാ​മു​വേ​ൽ എ​ന്നി​വ​രു​ടെ അ​വ​ത​ര​ണ​ങ്ങ​ൾ ടാ​ല​ന്‍റ് ഷോ​യെ മി​ക​വു​റ്റ​താ​ക്കി.

 

K-Rail Survey

നൈ​നാ​ൻ മാ​ത്തു​ള്ള എ​ത്തി​ച്ചേ​ർ​ന്ന വി​ശി​ഷ്ട​തി​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ടാ​ല​ന്‍റ് ഷോ​യി​ൽ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​കൊ​ണ്ട് പ്ര​സം​ഗി​ച്ചു.

ഫോ​മാ മു​ൻ പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ നാ​യ​ർ, പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ബ്ലെ​സ്സ​ൺ ഹൂ​സ്റ്റ​ൺ, ജീ​മോ​ൻ റാ​ന്നി, എ.​സി. ജോ​ർ​ജ്, ജോ​ർ​ജ് തെ​ക്കേ​മ​ല, സ​ജി പു​ല്ലാ​ട് എ​ന്നി​വ​രു​ൾ​പ്പെ​ടെ ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ​രാ​യ വ്യ​ക്തി​ക​ൾ ഉ​ൾ​പ്പെ​ടെ ധാ​രാ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

 

K-Rail Survey

സ​മ​യ നി​ഷ്ഠ​യോ​ടു​കൂ​ടി ന​ട​ത്ത​പ്പെ​ട്ട പ​രി​പാ​ടി മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ഉ​ണ്ടാ​യി​രു​ന്നു. സ​ജു​മോ​ൻ ജോ​സ​ഫി​ന്‍റെ​യും വി​ഡി​യോ ഡ്രീം ​മാ​ക്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ടു​ത്ത ഫോ​ട്ടോ​യും വീ​ഡി​യോ​യും തു​ട​ർ​ന്നും പ​രി​പാ​ടി കാ​ണാ​നും ആ​സ്വ​ദി​ക്കാ​നും വേ​ദി​യൊ​രു​ക്കി.

ഷി​നു എ​ബ്ര​ഹാ​മാ​യി​രു​ന്നു സൗ​ണ്ട് എ​ൻ​ജി​നി​യ​റാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.

Tags : world malayalee council talents of texas usa

Recent News

Corehub Up