x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പു​ള്ള കേ​സ് വി​ന​യാ​യി; 24 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന ഗ്രീ​ൻ കാ​ർ​ഡ് ഉ​ട​മ ത​ട​ങ്ക​ലി​ൽ

പി .പി. ചെ​റി​യാ​ൻ
Published: December 29, 2025 07:12 AM IST | Updated: December 29, 2025 03:56 PM IST

ഹൂ​സ്റ്റ​ൺ: പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പു​ള്ള ചെ​റി​യ കേ​സു​ക​ളു​ടെ പേ​രി​ൽ പ്ര​വാ​സി​ക​ളെ​യും ഗ്രീ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ളെ​യും പു​റ​ത്താ​ക്കാ​നു​ള്ള നീ​ക്കം അ​മേ​രി​ക്ക​യി​ൽ ക​ർ​ശ​ന​മാ​കു​ന്നു. മെ​ക്സി​ക്കോ​യി​ൽ നി​ന്ന് ബി​സി​ന​സ് യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ക​നേ​ഡി​യ​ൻ പൗ​ര​നും ഗ്രീ​ൻ കാ​ർ​ഡ് ഉ​ട​മ​യു​മാ​യ ക​ർ​ട്ടി​സ് ജെ. ​റൈ​റ്റി​നെ (39) ഹൂ​സ്റ്റ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച് ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ങ്ക​ലി​ലാ​ക്കി.

17ാം വ​യ​സ്‌​സി​ൽ ന​ട​ന്ന മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വെ​ക്ക​ൽ കേ​സും പി​ന്നീ​ട് ന​ട​ന്ന ചി​ല ട്രാ​ഫി​ക്, ആ​യു​ധ നി​യ​മ ലം​ഘ​ന​ങ്ങ​ളു​മാ​ണ് ന​ട​പ​ടി​ക്ക് ആ​ധാ​ര​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​വ​യൊ​ന്നും ത​ന്നെ ഗൗ​ര​വ​ക​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ള്ള​ത​ല്ലെ​ങ്കി​ലും, പ​ഴ​യ റെ​ക്കോ​ർ​ഡു​ക​ൾ മു​ൻ​നി​ർ​ത്തി ഇ​ദ്ദേ​ഹ​ത്തി​ന്റെ ഗ്രീ​ൻ കാ​ർ​ഡ് റ​ദ്ദാ​ക്കി നാ​ടു​ക​ട​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ നീ​ക്കം.

ക​ഴി​ഞ്ഞ 24 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​ണ് റൈ​റ്റ്. അ​മേ​രി​ക്ക​ൻ പൗ​ര​യാ​യ പ്ര​തി​ശ്രു​ത വ​ധു​വും മൂ​ന്ന് കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം റൈ​റ്റി​ന്റെ മോ​ച​ന​ത്തി​നാ​യി നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ക​യാ​ണ്.
ക്രി​സ്മ​സ് കാ​ല​ത്ത് ഗൃ​ഹ​നാ​ഥ​ൻ ത​ട​ങ്ക​ലി​ലാ​യ​ത് കു​ടും​ബ​ത്തെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി. താ​നൊ​രു കു​റ്റ​വാ​ളി​യ​ല്ലെ​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പം ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് റൈ​റ്റി​ന്റെ അ​പേ​ക്ഷ.∙


ക​ർ​ശ​ന​മാ​കു​ന്ന കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ


ട്രം​പ് ഭ​ര​ണ​കൂ​ടം കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ, വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള നി​സ്‌​സാ​ര കേ​സു​ക​ളു​ള്ള ഗ്രീ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ പോ​ലും ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ പു​റ​ത്താ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ. നി​ല​വി​ൽ ടെ​ക്സ​സി​ലെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ലു​ള്ള റൈ​റ്റി​ന്റെ കോ​ട​തി വാ​ദം ജ​നു​വ​രി 16ന് ​ന​ട​ക്കും.

Tags : Police Case Green card holder USA

Recent News

Corehub Up