സിന്ധുശ്രീ
ഇന്ന് ആ വീട്ടിൽ മൈലാഞ്ചിയുടെ മണമുണ്ടാകേണ്ടതായിരുന്നു. ചിരിയും ബഹളവും കൊണ്ട് വീട് നിറയേണ്ടതായിരുന്നു. കാരണം ഇന്ന് ആ മകളുടെ ഹൽദി ചടങ്ങായിരുന്നു.പക്ഷേ ആ വീട്ടിൽ ഇന്ന് നിശബ്ദതയാണ്. തേങ്ങലുകൾ മാത്രമാണ് ബാക്കി.
ബംഗളൂരുവിൽ ഹൃദയഭേദകമായ ഒരു അപകടം. വിവാഹത്തിന് വെറും മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ, പ്രതിശ്രുത വധുവായ സിന്ധുശ്രീ ലോറിയിടിച്ച് മരിച്ചു.
വിവാഹ ക്ഷണക്കത്ത് നൽകാൻ ബന്ധുവിനൊപ്പം പോയതായിരുന്നു അവൾ.സന്തോഷത്തോടെയുള്ള ഒരു യാത്ര.പക്ഷേ തിരികെ വരവിൽ വിധി മറ്റൊന്നായിരുന്നു.
ഒരു ലോറി... ഒരു നിമിഷം... എല്ലാം കഴിഞ്ഞു.വിവാഹത്തിന് ക്ഷണിക്കാൻ പോയ രണ്ട് പേരും - പ്രതിശ്രുത വധുവും ബന്ധുവും അപകടസ്ഥലത്ത് തന്നെ..
ആ അച്ഛന്റെ വാക്കുകൾ കേട്ടാൽ ആരുടെയും ഹൃദയം നുറുങ്ങും - 'ഇന്ന് എന്റെ മകളുടെ ഹൽദി ചടങ്ങുകൾ നടക്കേണ്ടതായിരുന്നു.മകൾക്ക് വേണ്ടി വാങ്ങിയ പട്ടുസാരി ഭദ്രമായി അലമാരയിൽ ഇരിക്കുന്നു. മൈലാഞ്ചി ഉണങ്ങി. ഹൽദിക്ക് വാങ്ങിയ പൂക്കൾ വാടി.
മൂന്ന് ദിവസം കഴിഞ്ഞാൽ കെട്ടേണ്ട താലി ഇനി കെട്ടില്ല. കാണേണ്ട സ്വപ്നങ്ങൾ ഇനി കാണില്ല. കല്യാണപ്പന്തൽ കെട്ടേണ്ട മുറ്റത്ത് ഇന്ന്... ആരോട് പറയും ഈ നഷ്ടം? എങ്ങനെ താങ്ങും ഈ വേദന?'
യാത്രക്കിടയിൽ ലോറി ഇടിച്ചാണ് അപകടം. സിന്ധുശ്രീയും ഒപ്പമുണ്ടായിരുന്ന ബന്ധുവും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മൂന്ന് ദിവസം കഴിഞ്ഞാൽ പുത്തൻ വധുവായി അണിയിച്ചൊരുക്കേണ്ട മകളെ, ജീവനറ്റ അവസ്ഥയിൽ കാണേണ്ടി വരുക,ജീവിതം എത്ര അനിശ്ചിതമാണ്. കണ്ട സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. സിന്ധുശ്രീയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.