x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇനി ഗ്രീൻ കാർഡില്ല, വിസയുമില്ല, പെട്ടി പായ്ക്ക് ചെയ്‌തോളൂ :അമേരിക്ക

വെബ്ഡെസ്ക്
Published: November 11, 2026 01:11 PM IST | Updated: November 11, 2026 01:11 PM IST

പ്രതീകാത്മക ചിത്രം

അ​മേ​രി​ക്ക​യി​ലെ​ത്തി, ഒ​രു വ​ലി​യ ടെ​ക് ക​മ്പ​നി​യി​ൽ ക​യ​റി, ഗ്രീ​ൻ കാ​ർ​ഡ് എ​ടു​ത്ത് ജീ​വി​തം സെ​റ്റി​ൽ ചെ​യ്യാം. ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ്വ​പ്ന​മാ​യി​രു​ന്നു അ​ത്.​ആ സ്വ​പ്ന​ത്തി​നാ​ണ് ഇ​പ്പോ​ൾ IBM പൂ​ട്ടി​ട്ടി​രി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ടെ​ക് ക​മ്പ​നി​ക​ളി​ൽ ഒ​ന്നാ​യ IBM, അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഡി​വി​ഷ​നാ​യ IBM ക​ൺ​സ​ൾ​ട്ടിം​ഗി​ൽ ഇ​നി മു​ത​ൽ വി​സ, ഗ്രീ​ൻ കാ​ർ​ഡ് സ്പോ​ൺ​സ​ർ​ഷി​പ്പ് നി​ർ​ത്തു​ന്നു. 1,50,000 ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രു​ള്ള ഡി​വി​ഷ​നി​ലാ​ണ് ഈ ​ഞെ​ട്ടി​ക്കു​ന്ന തീ​രു​മാ​നം.
ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്നി​ൽ ര​ണ്ട് വ​ഴി​ക​ൾ മാ​ത്രം:​അ​മേ​രി​ക്ക​യ്ക്ക് പു​റ​ത്ത് നി​ന്ന് IBM ന് ​വേ​ണ്ടി ജോ​ലി ചെ​യ്യു​ക.​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ക​മ്പ​നി വി​ടു​ക.​
എ​ത്ര പേ​രെ ഇ​ത് ബാ​ധി​ക്കു​മെ​ന്നോ, ആ​ർ​ക്കൊ​ക്കെ ഇ​ള​വു​ണ്ടെ​ന്നോ IBM ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ല. ബ്ലൂം​ബെ​ർ​ഗാ​ണ് ആ​ദ്യം ഈ ​രേ​ഖ പു​റ​ത്തു​വി​ട്ട​ത്. പി​ന്നാ​ലെ IBM റോ​യി​ട്ടേ​ഴ്സി​നോ​ട് തീ​രു​മാ​നം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഉ​യ​ർ​ന്ന വൈ​ദ​ഗ്ധ്യ​മു​ള്ള വി​സ പ്രോ​ഗ്രാ​മു​ക​ളു​ടെ ഉ​പ​യോ​ഗം വ​ർ​ഷ​ങ്ങ​ളാ​യി കു​റ​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ക​മ്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം.​ട്രം​പ് ഭ​ര​ണ​കൂ​ടം വി​ദേ​ശ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത നി​ല​പാ​ട് എ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ത്. ക​ഴി​ഞ്ഞ മാ​സം മൈ​ക്രോ​സോ​ഫ്റ്റ്, ഇ​ൻ​ഫോ​സി​സ്, ടി​സി​എ​സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളെ ഗ്രീ​ൻ കാ​ർ​ഡ് ന​ട​പ​ടി​ക​ളി​ൽ നി​ന്ന് താ​ത്കാ​ലി​ക​മാ​യി വി​ല​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ IBM കൂ​ടി ആ ​പ​ട്ടി​ക​യി​ലേ​ക്ക്.​അ​മേ​രി​ക്ക​ൻ സ്വ​പ്നം ക​ണ്ട് ക​ട​ൽ ക​ട​ന്ന​വ​ർ​ക്ക്, വ​ർ​ഷാ​വ​സാ​നം ഒ​രു അ​ന്ത്യ​ശാ​സ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : American Visa

Recent News

Corehub Up