x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​കാ​ശ​ത്തെ​യും ക​ട​ലി​നെ​യും ഒ​രേ​സ​മ​യം സാ​ക്ഷി​യാ​ക്കി​യ വേ​ദി; അ​നി​രു​ദ്ധ്-​കാ​വ്യ വി​വാ​ഹ​വേ​ദി​യു​ടെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച​ക​ൾ!

വെബ് ഡെസ്ക്
Published: November 13, 2026 04:57 PM IST | Updated: November 13, 2026 04:57 PM IST

സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റും സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് സി​ഇ​ഒ കാ​വ്യ മാ​ര​നും ഗ്രീ​സി​ൽ വെ​ച്ച് വി​വാ​ഹി​ത​രാ​യ വാ​ർ​ത്ത​യും ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ത​രം​ഗ​മാ​യി​രു​ന്നു എ​ന്നാ​ൽ വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നാ​ലെ ശ്ര​ദ്ധ​നേ​ടു​ന്ന​ത് ഇ​രു​വ​രു​ടെ​യും വി​വാ​ഹ​വേ​ദി​യു​ടെ അ​ല​ങ്കാ​ര​ങ്ങ​ളാ​ണ്.

ഗ്രീ​സി​ന്‍റെ സൗ​ന്ദ​ര്യ​ത്തോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന രീ​തി​യി​ൽ ഒ​രു​ക്കി​യ വി​വാ​ഹ വേ​ദി​യു​ടെ അ​ല​ങ്കാ​ര​ങ്ങ​ളാ​ണ് വി​വാ​ഹ​വേ​ദി​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. 'എ ​ന്യൂ നോ​ട്ട്' എ​ന്ന വെ​ഡിം​ഗ് പ്ലാ​നിം​ഗ് ക​മ്പ​നി​യാ​ണ് ഈ ​സ്വ​പ്ന​തു​ല്യ​മാ​യ വേ​ദി ഒ​രു​ക്കി​യ​ത്.

മാ​സ​ങ്ങ​ൾ നീ​ണ്ട ആ​സൂ​ത്ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഈ ​അ​ല​ങ്കാ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് സം​ഘാ​ട​ക​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. "മ​ന​സി​ൽ ക​ണ്ട കാ​ഴ്ച​ക​ൾ ക​ൺ​മു​ന്നി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തും, പ്രി​യ​പ്പെ​ട്ട​വ​രെ​ല്ലാം അ​തി​നു​ള്ളി​ൽ നി​ൽ​ക്കു​ന്ന​തും കാ​ണു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​ണ്," അ​വ​ർ കു​റി​ച്ചു.

അ​നാ​വ​ശ്യ​മാ​യ ആ​ഡം​ബ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി, മ​ന​സി​ന് ശാ​ന്ത​ത ന​ൽ​കു​ന്ന രീ​തി​യി​ൽ ല​ളി​ത​വും മ​നോ​ഹ​ര​വു​മാ​യ ഒ​രു അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു അ​നി​രു​ദ്ധും കാ​വ്യ​യും ആ​ഗ്ര​ഹി​ച്ച​ത്. മ​നോ​ഹ​ര​മാ​യ ഈ​ജി​യ​ൻ ക​ട​ലാ​യി​രു​ന്നു വി​വാ​ഹ വേ​ദി​യു​ടെ പ്ര​ധാ​ന പ​ശ്ചാ​ത്ത​ലം. ക​ട​ലി​ന്‍റെ ഭം​ഗി ഒ​ട്ടും ചോ​ർ​ന്നു​പോ​കാ​ത്ത രീ​തി​യി​ൽ ഐ​വ​റി, ബ​ട്ട​ർ യെ​ല്ലോ, ഷാം​പെ​യ്ൻ എ​ന്നീ നി​റ​ങ്ങ​ളാ​ണ് അ​ല​ങ്കാ​ര​ങ്ങ​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ​ട്ട്, മു​ത്തു​ക​ൾ, റോ​സാ​പ്പൂ​ക്ക​ൾ, ഹൈ​ഡ്രാ​ഞ്ചി​യ പൂ​ക്ക​ൾ, ക​ണ്ണാ​ടി​ക​ൾ എ​ന്നി​വ​യി​ലെ​ല്ലാം ഈ ​നി​റ​ങ്ങ​ളു​ടെ മ​നോ​ഹ​ര​മാ​യ സ​മ​ന്വ​യം കാ​ണാ​മാ​യി​രു​ന്നു. അ​ല​ങ്കാ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രു​ന്നു വേ​ദി​യി​ൽ ഒ​രു​ക്കി​യ ക​ണ്ണാ​ടി​പ്പാ​ത. വേ​ദി​യി​ലെ ഓ​രോ പൂ​വി​നെ​യും ഇ​ത​ളു​ക​ളെ​യും ഇ​ത് ഇ​ര​ട്ടി​യാ​യി പ്ര​തി​ഫ​ലി​പ്പി​ച്ചു. അ​തി​ലു​പ​രി​യാ​യി, ആ​കാ​ശ​ത്തി​ന്‍റെ നി​റ​ഭേ​ദ​ങ്ങ​ളെ ഈ ​ക​ണ്ണാ​ടി​പ്പാ​ത ത​ങ്ങ​ളി​ലേ​ക്ക് ആ​വാ​ഹി​ച്ചു.

സ​മ​യം ക​ട​ന്നു​പോ​കു​ന്ന​തി​ന​നു​സ​രി​ച്ച് പ​ക​ലി​ന്‍റെ മൃ​ദു​വാ​യ വെ​ളി​ച്ച​ത്തി​ൽ നി​ന്ന് സ്വ​ർ​ണ​നി​റ​ത്തി​ലേ​ക്കും, സ​ന്ധ്യ​യാ​കു​മ്പോ​ൾ പി​ങ്ക്-​വ​യ​ല​റ്റ് നി​റ​ങ്ങ​ളി​ലേ​ക്കും ഈ ​ത​റ മാ​റി​ക്കൊ​ണ്ടി​രു​ന്നു. ഇ​തോ​ടെ വി​വാ​ഹ വേ​ദി​യു​ടെ ഭാ​വം ത​ന്നെ മാ​റി​മ​റി​ഞ്ഞു​വെ​ന്ന് ഡി​സൈ​ന​ർ​മാ​ർ വ്യ​ക്ത​മാ​ക്കു​ന്നു. പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​ച്ചേ​രു​ന്ന രീ​തി​യി​ൽ, തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​യാ​ണ് പൂ​ക്ക​ളും മ​റ്റ് അ​ല​ങ്കാ​ര​ങ്ങ​ളും വേ​ദി​യി​ൽ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

ന​വം​ബ​ർ 11-ന് ​ന​ട​ന്ന ഈ ​ഡെ​സ്റ്റി​നേ​ഷ​ൻ വെ​ഡ്ഡിം​ഗി​ൽ ര​ജ​നി​കാ​ന്ത്, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ തു​ട​ങ്ങി സി​നി​മ-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

 

 

 

Tags : greece wedding anirudh kavyamaran anewknot wedding greece reception

Recent News

Corehub Up