തിരുവല്ല: നിരണത്തെ ഒരുകൂട്ടം ബാസ്കറ്റ്ബാള്‍ പ്രേമികള്‍ സംഘടിച്ചു സഫലമാക്കിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധുച്ചു നടന്ന സെന്റ് തോമസ് ട്രോഫി ടൂര്‍ണമെന്റില്‍ വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജും പുരുഷ വിഭാഗത്തില്‍ തൃശൂര്‍ കേരളവര്‍മ കോളജും ചാമ്പ്യന്മാരായി.
സെന്റ് തോമസ് ട്രോഫി ബാസ്കറ്റിന്റെ ഫൈനലില്‍ പാലാ അല്‍ഫോന്‍സാ കോളജിനെ കീഴടക്കിയാണ് അസംപ്ഷന്‍ ചാമ്പ്യന്മാരായത്.
സ്കോര്‍: 43-31. പുരുഷ വിഭാഗം ഫൈനലില്‍ കേരളവര്‍മ 43-31ന് എറണാകുളം സെന്റ് ആല്ബര്ട്സിനെയാണ് കീഴടക്കിയത്.
Tags : Assumption Kerala Varma winners