മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആസ്റ്റൺ വില്ല. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആസ്റ്റൺ വില്ല വിജയിച്ചത്.
ഒല്ലി വാട്ട്കിൻസിന്റെ ഇരട്ട ഗോളുകളാണ് ആസ്റ്റൺ വില്ലയെ വിജയത്തിലെത്തിച്ചത്. ആന്റോയിൻ സെമെന്യോ ആണ് സിറ്റിക്ക് വേണ്ടി ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ 65 പോയിന്റായ ആസ്റ്റൺ വില്ല നാലാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. 78 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്.
Tags : english premier league football aston villa beats manchester city