ഹൊബാർട്ട്: ഇന്ത്യക്കെതിരായ വനിതാ ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യം മത്സരം ഓസീസ് വിജയച്ചിരുന്നു.
നിർണായകമായ രണ്ടാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം 36.1 ഓവറിൽ അഞ്ചുവിക്കറ്റുകൾ നഷ്ടത്തിൽ ഓസീസ് മറികടന്നു. ജോർജിയാ വോളിന്റെ (101) സെഞ്ചുറിയും ലിച്ച്ഫീൽഡിന്റെ (80) അർധ സെഞ്ചുറിയുമാണ് ഓസീസ് ജയം അനായാസമാക്കിയത്.
സ്കോർ: ഇന്ത്യ 251/9. ഓസ്ട്രേലിയ 252/5 (36.1) ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 251 റൺസെടുത്തത്. പ്രതിക റാവൽ (52) , സ്മൃതി മന്ദാന (31) , ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (54) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ഓസീസിനായി ആഷ്ലീ ഗാർഡ്നറും അന്നബെൽ സതർലാൻഡും അലാന കിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോർജിയാ വോളിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
Tags : womens series australia india australia win