കോഴിക്കോട്: കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊരട്ടി ലിറ്റിൽ ഫ്ളവർ എച്ച്എസ്എസും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പ്രൊവിഡൻസും ഫൈനലിൽ.
സെന്റ് ജോസഫ്സ് പുളിങ്കുന്നിനെ തോൽപ്പിച്ചാണ് (66-48) കൊരട്ടി ഫൈനലിൽ പ്രവേശിച്ചത്. ജിവി എച്ച്എസ്എസ് കണ്ണൂരിനെ (53-30) മറികടന്നായിരുന്നു പ്രൊവിഡൻസ് പെൺകുട്ടികളുടെ ഫൈനൽ പ്രവേശം.
Tags : Basketball Kalyan Kendra South India