ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രെർഡിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ഇഗോർ തിയാഗോയും മിക്കെൽ ഡാംസ്ഗാർഡുമാണ് ബ്രെന്റ്ഫോർഡിന് വേണ്ടി ഗോളുകൾ നേടിയത്. വെസ്റ്റ് ഹാം താരം കോൺസ്റ്റാന്റിനോസ് മാവ്രോപാനാസിന്റെ ഓൺ ഗോളും ബ്രെന്റ്ഫോർഡിന്റെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ ബ്രെന്റ്ഫോർഡിന് 51 പോയിന്റായി. ലീഗ് ടേബിളിൽ ആറാമതെത്താനും ഇതോടെ ബ്രെന്റ്ഫോർഡിനായി.
Tags : english premier league football brentford beats west ham united