x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യി​ക ഭ​വ​ന്‍റെ നി​ർമാണം പാ​തി​വ​ഴി​യി​ൽ: ഉ​ദ്ഘാ​ട​നം കെ​ങ്കേ​മം


Published: March 12, 2026 02:56 AM IST | Updated: March 12, 2026 02:59 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഭാ​​​വ​​​നം ചെ​​​യ്ത​​​ത് ഏ​​​ഴുനി​​​ല​​​ക്കെ​​​ട്ടി​​​ടം ഇ​​​പ്പോ​​​ൾ നി​​​ർ​​​മാ​​​ണം ന​​​ട​​​ന്ന​​​ത് മൂ​​​ന്നു നി​​​ല. ഈ ​​​മൂ​​​ന്നു നി​​​ല​​​യി​​​ൽ ത​​​ന്നെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത് പാ​​​തി​​​മാ​​​ത്ര​​​വും ഇ​​​ത് സം​​​സ്ഥാ​​​ന കാ​​​യി​​​ക ഭ​​​വ​​​ന്‍റെ സ്ഥി​​​തി.

ഏ​​​റെ കൊ​​​ട്ടി​​​ഘോ​​​ഷി​​​ച്ച് ഇ​​​ന്ന​​​ലെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത കാ​​​യി​​​ക ഭ​​​വ​​​നി​​​ൽ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​ന്നും ഒ​​​രു​​​ക്കി​​​യി​​​ട്ടി​​​ല്ല. കെ​​​ട്ടി​​​ട​​​ത്തി​​​നു​​​ള്ളിൽ കു​​​ടി​​​വെ​​​ള്ള​​​മോ, വൈ​​​ദ്യു​​​തി​​​യോ ഒ​​​ന്നും സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. എ​​​ന്നി​​​ട്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ൽ ക​​​ണ്ട് ഗം​​​ഭീ​​​ര ഉ​​​ദ്ഘാ​​​ട​​​ന മാ​​​മാ​​​ങ്ക​​​വും ന​​​ട​​​ത്തി.

ഇ​​​നി​​​യും ഏ​​​റെ നാ​​​ൾ നി​​​ർ​​​മാ​​​ണം ന​​​ട​​​ന്നാ​​​ൽ മാ​​​ത്ര​​​മേ കെട്ടിടം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ക​​​യു​​​ള്ളൂ. ഇ​​​തി​​​നി​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന് ക​​​ല്ലു​​​ക​​​ടി​​​യാ​​​യി ഒ​​​ളി​​​ന്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ഉ​​​ദ്ഘാ​​​ട​​​ന​​​വേ​​​ദി​​​യി​​​ലേ​​​ക്ക് പ്ര​​​തി​​​ഷേ​​​ധ റാ​​​ലി ന​​​ട​​​ത്തി.

ഒ​​​ളി​​​ന്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന സ്ഥ​​​ലം 2019-ൽ ​​​ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ കാ​​​യി​​​കമ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ് കാ​​​യി​​​കവ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ ഒ​​​ളി​​​ന്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

കാ​​​യി​​​ക​​​ഭ​​​വ​​​നി​​​ൽ ര​​​ണ്ടു​​​നി​​​ല​​​ക​​​ൾ ത​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കാ​​​മെ​​​ന്ന് ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​താ​​​യി ഒ​​​ളി​​​ന്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി. ​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ പ​​​റ​​​യു​​​ന്നു. കാ​​​യി​​​ക​​​ഭ​​​വ​​​ന്‍റെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്നാ​​​ണ് കാ​​​യി​​​ക​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ട്.

Tags : sports hall halfway Construction

Recent News

Corehub Up