x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാഡ്രിഡില്‍ അട്ടിമറി


Published: April 29, 2026 02:06 AM IST | Updated: April 29, 2026 02:06 AM IST

മാ​​ഡ്രി​​ഡ്: മാ​​ഡ്രി​​ഡ് ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ടെ​​ന്നീ​​സി​​ൽ വ​​ന്പ​​ൻ അ​​ട്ടി​​മ​​റി. നാ​​ലാം റൗ​​ണ്ടി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ചാ​​ന്പ്യ​​ൻ എ​​ലീ​​ന റ​​ബാ​​ക്കി​​ന ഞെ​​ട്ടി​​ക്കു​​ന്ന തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി. 56-ാം റാ​​ങ്ക് താ​​രം അ​​ന​​സ്താ​​സി​​യ പൊ​​ട്ട​​പ്പോ​​വ 7-6 (10/8), 6-4 സ്കോ​​റി​​ന് റബാ​​ക്കി​​ന​​യെ അ​​ട്ടി​​മ​​റി​​ച്ചു.

മൂ​​ന്നാം സീ​​ഡ് കൊ​​ക്കോ ഗൗ​​ഫും അ​​ട്ടി​​മ​​റി​​ക്കി​​ര​​യാ​​യി പു​​റ​​ത്താ​​യി. മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ ലി​​ൻ​​ഡ നോ​​സ്കോ​​വ 6-4, 1-6, 7-5(7-5) സ്കോ​​റി​​ന് ടൈ-​​ബ്രേ​​ക്ക​​റി​​ൽ ജ​​യം പി​​ടി​​ച്ചെ​​ടു​​ത്തു.

ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം അ​​രീ​​ന സ​​ബ​​ലെ​​ങ്ക 6-7 (1/7), 6-3, 6-2 സ്കോ​​റി​​ന് ന​​വോ​​മി ഒ​​സാ​​ക്ക​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു.

സ്വ​​രേ​​വി​​ന് ജ​​യം

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ര​​ണ്ടാം സീ​​ഡ് അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വി​​നും യാ​​നി​​ക് സി​​ന്ന​​റി​​നും മു​​ന്നേ​​റ്റം. ആ​​റാം സീ​​ഡ് മു​​സേ​​ട്ടി അ​​ട്ടി​​മ​​റി​​യി​​ലൂ​​ടെ പ​​രാ​​ജ​​യം രു​​ചി​​ച്ചു.

മൂ​​ന്നാം റൗ​​ണ്ടി​​ൽ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ് (6-3, 7-6) ടെ​​റ​​ൻ​​സ് ആ​​റ്റ്മാ​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. യാ​​നി​​ക് സി​​ന്ന​​ർ 6-2, 7-5 സ്കോ​​റി​​ന് കാ​​മ​​റോ​​ണ്‍ നോ​​റി​​യെ​​യ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ ആ​​റാം സീ​​ഡ് ലോ​​റ​​ൻ​​സോ മു​​സെ​​റ്റി അ​​ട്ടി​​മ​​റി​​ക്ക​​പ്പെ​​ട്ടു. ജി​​രി ലെ​​ഹെ​​ക്കാ​​യാ​​ണ് 6-3, 6-3 സ്കോ​​റി​​ന് മു​​സെ​​റ്റി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

Tags : Madrid Open Women's Singles Tennis

Recent News

Corehub Up